ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ രേഖകള്‍ നിര്‍ബന്ധമാക്കും

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ രേഖകള്‍ നിര്‍ബന്ധമാക്കും

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖകളും ലോഗിന്‍ വിശദാംശമായി നല്‍കേണ്ടിവരും. ആധാര്‍, പാന്‍, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളാണ് നല്‍കേണ്ടിവരിക. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

ഭാവിയില്‍ ടിക്കറ്റ് ബുക്കിങ്ങിന് ഐആര്‍സിടിസി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാന്‍ പാന്‍/ ആധാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതാണ് തങ്ങളുടെ ഭാവി പദ്ധതി. ഇതിനായി മികച്ചൊരു നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ ടിക്കറ്റ് ബുക്കിങ്ങിനും പേയ്‌മെന്റ് സംവിധാനത്തിനും വേണ്ടിയാണ് ഐആര്‍സിടിസി ഇത്തരത്തിലുള്ളൊരു പദ്ധതി ആവിഷ്‌കരിച്ചത്.

ട്രെയിന്‍ ടിക്കറ്റ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ 2019 മുതല്‍ ഐആര്‍സിടിസി നടപടി ആരംഭിച്ചിട്ടുണ്ട്. അതേ വര്‍ഷം ഡിസംബര്‍ മുതല്‍ നിയമവിരുദ്ധ സോഫ്റ്റ്വെയറുകള്‍ക്കെതിരായി നടപടി സ്വീകരിക്കാന്‍ തുടങ്ങിയതായും കുമാര്‍ പറഞ്ഞു. 2021 മെയ് വരെ 14,257 പേരാണ് ടിക്കറ്റ് തട്ടിപ്പില്‍ അറസ്റ്റിലായത്. ഇതുവരെ 28.34 കോടി രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി റെയില്‍ സുരക്ഷ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *