കൊവിഡ് ഫലം 15 മിനിറ്റിനുള്ളില്‍, വീട്ടിലിരുന്ന് പരിശോധിക്കാനുള്ള കിറ്റ് ഇനി ഫ്‌ലിപ്കാര്‍ട്ടില്‍ കിട്ടും

കൊവിഡ് ഫലം 15 മിനിറ്റിനുള്ളില്‍, വീട്ടിലിരുന്ന് പരിശോധിക്കാനുള്ള കിറ്റ് ഇനി ഫ്‌ലിപ്കാര്‍ട്ടില്‍ കിട്ടും

കൊവിഡ്-19 സ്വന്തമായി പരിശോധിക്കുന്നതിനുള്ള കിറ്റ് ഇനി ഇ-കൊമേഴ്സ് ഫ്‌ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭിക്കും. പൂനെ ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്പനിയായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് പുറത്തിറക്കിയ കൊവിസെല്‍ഫ് കിറ്റ് ആണ് ഫ്‌ലിപ്കാര്‍ട്ട് വഴി ലഭിക്കുക. പരിശോധനയ്ക്ക് ശേഷം വെറും 15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുമെന്നതാണ് ഈ കിറ്റിന്റെ പ്രത്യേകത.

250 രൂപയാണ് കിറ്റിന്റെ വില. ഓണ്‍ലൈന്‍ വിപണികളില്‍നിന്ന് കുറിപ്പടി ഇല്ലാതെ കിറ്റ് വാങ്ങാം. രണ്ട് വയസിന് മുകളിലുള്ളവര്‍ക്ക് കിറ്റ് ഉപയോഗിക്കാം. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്ക് ലാബുകളില്‍ പോകാതെ കൊവിസെല്‍ഫ് ഉപയോഗിച്ച് വീട്ടിലിരുന്ന് കൊവിഡ് പരിശോധന നടത്താനാകും.

മൈലാബിന്റെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കൊവിഡ് പരിശോധന നടത്താനാകുക. ഇതിന് ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്വാബ് ഉപയോഗിച്ച് സാമ്പിള്‍ എടുത്ത് അവ ട്യൂബില്‍ ഇടുകയും സ്വാബ് ഉടച്ച് നോസില്‍ കാപ്പ് അടക്കുകയും വേണം.

പരിശോധന എങ്ങനെ?

ഇതിന് പിന്നാലെ പരിശോധനയ്ക്കുള്ള രണ്ട് തുള്ളികള്‍ സ്ലാബില്‍ ഉറ്റിച്ച് ഫലം ലഭിക്കാനായി 15 മിനിറ്റ് കാത്തിരിക്കുക. ഡിസ്‌പോസിബിള്‍ ബാഗില്‍നിന്ന് കിറ്റ് നീക്കം ചെയ്യുക എന്നതാണ് ഏറ്റവും ഒടുവിലത്തെ ഘട്ടം. ടെസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആപ്പില്‍ കാണുന്ന ടെസ്റ്റ് സ്ട്രിപ്പിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.

ഐസിഎംആര്‍ അംഗീകരിച്ച ഈ റാപ്പിഡ് ആന്റിജന്‍ കിറ്റില്‍ സുരക്ഷിത സ്വാബ്, ടെസ്റ്റ് കാര്‍ഡ്, പ്രീഫില്‍ എക്‌സ്ട്രാക്ഷന്‍ ട്യൂബ്, ഡിസ്‌പോസല്‍ ബാഗ്, യൂസര്‍ മാനുവല്‍ എന്നിവയാണ് ഉണ്ടാകുക. 24 മാസം വരെ കിറ്റുകള്‍ കേടുകൂടാതെ സൂക്ഷിക്കാനാകും.

https://www.youtube.com/watch?v=6wVppYNJLN4 എന്ന ലിങ്കില്‍ കയറി ഉപഭോക്താക്കള്‍ കിറ്റ് ഉപയോഗിക്കുന്നതിനുള്ള രീതി മനസിലാക്കാനാകും. ഒരാള്‍ക്ക് 2 കിറ്റുകള്‍ വരെ ഓര്‍ഡര്‍ ചെയ്യാം. മൂന്നോ നാലോ കിറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനവും 7 ശതമാനവും കിഴിവ് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കിറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍, മൊബിക്വിക് എന്നിവ പുറത്തിറക്കുന്ന അമേക്‌സ് നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍ക്ക് 20 ശതമാനം കിഴിവും ലഭിക്കും.

റെഗുലേറ്ററി ആവശ്യകത അനുസരിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ മൈലാബ്, ഐസിഎംആര്‍ അല്ലെങ്കില്‍ മൂന്നാം കക്ഷികളുമായി പങ്കിടുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു. ടെസ്റ്റ് ഫലങ്ങള്‍ക്കോ പരിശോധനയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ക്കോ മൈലാബ്‌സ്/ഐസിഎംആര്‍ /മറ്റേതെങ്കിലും സ്വതന്ത്ര അധികാരികള്‍/ഏജന്‍സികള്‍/റെഗുലേറ്ററി/ഗവണ്‍മെന്റ് അധികാരികള്‍ എന്നിവര്‍ക്ക് ഉപയോക്താവുമായി നേരിട്ട് ബന്ധപ്പെടാം.

പരീക്ഷണ ഫലങ്ങളുടെ കൃത്യതയ്ക്കോ ഉത്പന്നത്തിന്റെ പ്രകടനത്തിനോ ഉത്പന്നത്തിന്റെ വില്‍പ്പനാനന്തര സേവനത്തിനോ ഫ്‌ലിപ്പ്കാര്‍ട്ട് ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *