കോവിഡ് 19:കുറഞ്ഞ നിക്ഷേപത്തിൽ ലാഭം കൊയ്യാവുന്ന ചെറുകിട ബിസിനസ്സ് ആശയങ്ങളിതാ

കോവിഡ് 19:കുറഞ്ഞ നിക്ഷേപത്തിൽ ലാഭം കൊയ്യാവുന്ന ചെറുകിട ബിസിനസ്സ് ആശയങ്ങളിതാ

കോവിഡ് 19 മഹാമാരിക്കാലത്ത് തുടങ്ങാവുന്ന ചില ബിസിനസ്സ് ആശയങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ നിക്ഷേപത്തിൽ ലാഭം നേടാനാവുന്ന ചെറുകിട ബിസിനസ്സ് സംരംഭങ്ങളാണിതൊക്കെ

മെഴുകുതിരി

മെഴുകുതിരികൾക്ക് എല്ലായ്പ്പോഴും ആവശ്യക്കാർ ഉണ്ട്. അതു കൊണ്ട് തന്നെ മെഴുകുതിരി നിർമ്മാണം ജനപ്രിയ സംരംഭമാണ്.അലങ്കാരങ്ങൾക്കും , മതപരമായ ചടങ്ങുകൾക്കും ആണ് പരമ്പരാഗതമായി മെഴുകുതിരി ഉപയോഗിക്കുന്നത്്. ആഘോഷ വേളകളിൽ മെഴുകുതിരി ഒഴിച്ചൂകൂടാനാവില്ല. ഏകദേശം 20,000 മുതൽ 30,000 രൂപ വരെ കുറഞ്ഞ നിക്ഷേപത്തോടെ മെഴുകുതിരി ബിസിനസ്സ് വീട്ടിൽ തന്നെ ആരംഭിക്കാവുന്നതാണ്. മെഴുക്, നൂൽതിരി, അച്ച്, തിരി,സുഗന്ധം പരത്തുന്ന ഓയിലുകൾ എന്നിവയാണ് ഈ സംരംഭം ആരംഭിക്കന്നതിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കൾ. ഇതു കൂടാതെ ഉരുക്കുന്നതിനുളള പാത്രം, തെർമോ മീറ്റർ, ഉരുക്ക് പകരുന്നതിനുളള കലം, തൂക്കം നോക്കുന്ന സ്‌കെയിൽ, ചുറ്റിക, ഉരുക്കാനുളള അടുപ്പ് എന്നീ മെഴുകുതിരി നിർമ്മാണ ഉപകരണങ്ങളും ആവശ്യമാണ്.

അച്ചാറുകൾ

കേരളത്തിലെ പരമ്പരാഗതവും ജനപ്രിയവുമായ ഭക്ഷണമാണ്് അച്ചാറുകൾ. എന്തെങ്കിലും അച്ചാറുകൾ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ചെറിയ സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അച്ചാർ ബിസിനസ്സ് വളരെ സുരക്ഷിതവും എളുപ്പമുളളതുമായിരിക്കും. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്തും അച്ചാറിന് ആവശ്യക്കാർ ഏറെയാണ്. 20,000 മുതൽ 25,000 രൂപ വരെ നിക്ഷേപിച്ചാൽ നിങ്ങളുടെ വീട്ടിൽ ഇരുന്ന് തന്നെ ഈ ബിസിനസ്സ് ആരംഭിക്കുവാൻ സാധിക്കും.

ബട്ടൺസ്

വസ്ത്ര വ്യവസായത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ബട്ടണുകൾ. വസ്ത്ര വ്യവസായത്തിൽ അലങ്കാര പണികൾക്കാണ് ബട്ടണുകൾ ഉപയോഗിക്കുന്നത്. ബട്ടൺ നിർമ്മാണത്തിന് വിപണിയിൽ വലിയ സാധ്യതകളും ഉണ്ട്. പ്ലാസ്റ്റിക്ക് മുതൽ ഫാബ്രിക്കും സ്റ്റീലും വരെ വിവിധ വിഭാഗത്തിലുളള ബട്ടണുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങൾക്ക് അനുസരിച്ച് വളരാൻ അനുയോജ്യമായ വിഭാഗം തിരഞ്ഞെടുക്കാം. 30,000 മുതൽ 40,000 രൂപ വരെ അടിസ്ഥാന നിക്ഷേപം ഉപയോഗിച്ച് ഒരു സ്ഥലം വാടകയ്ക്കെടുത്തോ, വീട്ടിൽ തന്നെയോ ഈ സംരംഭത്തിന് തുടക്കം കുറിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *