വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുമായി പ്രമുഖ വിമാന കന്പനിയായ ഇന്‍ഡിഗോ. പത്തുശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്.

ആദ്യമായാണ് ഒരു വിമാനം
ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയില്‍ പറയുന്നു. പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. മറ്റു ഓഫറുകളുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *