സംരംഭകര്‍ക്കു വിപണി കണ്ടെത്താന്‍ ബി2ബി വെബ് പോര്‍ട്ടല്‍

സംരംഭകര്‍ക്കു വിപണി കണ്ടെത്താന്‍ ബി2ബി വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: വ്യവസായ വകുപ്പിനു വേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്പ്) ഓണ്‍ലൈന്‍ വ്യാപാരത്തിനായുള്ള സംവിധാനമായി ഇപോര്‍ട്ടല്‍ (www.kerala emarket. com / www.keralaema rket. org / www.keralaemarket.kerala.gov.in ) രൂപീകരിച്ചു. ഈ വെബ്‌പോര്‍ട്ടലിലൂടെ കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്തുവാന്‍ സാധിക്കും.

പോര്‍ട്ടല്‍ വികസിപ്പിച്ചതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആഗോള തലത്തിലുള്ള വ്യവസായികള്‍ /ബയര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തുവാന്‍ സാധിക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന പോര്‍ട്ടലിലൂടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് പ്രചരിപ്പിക്കുവാന്‍ സാധിക്കും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനും ഈ പോര്‍ട്ടല്‍ സഹായകരമാകും.
സവിശേഷതകള്‍
വ്യവസായ സംരംഭങ്ങളെക്കുറിച്ചും അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ കേരള ഇമാര്‍ക്കറ്റ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നു. കേരള ഇമാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് യൂസര്‍ ഐഡിയും പാസ്വേഡും നല്‍കും.
വിവിധ മേഖലകള്‍ / ഉല്‍പ്പന്നങ്ങള്‍ തരംതിരിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
വ്യവസായ സംരംഭകര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള വ്യാപാര അന്വേഷണങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ദേശീയ അന്തര്‍ദേശീയതലത്തില്‍ നേരിട്ടു ലഭിക്കുന്ന വ്യാപാര അന്വേഷണങ്ങളും കേരള ഇ-മാര്‍ക്കറ്റ് പോര്‍ട്ടലില്‍ ലഭ്യമാകും.

ദേശീയ-അന്തര്‍ദേശീയ ബയര്‍മാരില്‍ നിന്നും നേരിട്ടുള്ള വാണിജ്യ അന്വേഷണങ്ങള്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭ്യമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *