കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുമ്പോൾ

കാർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുമ്പോൾ

കോവിഡ് കാലത്ത് കാർ ഇൻഷുറൻസ് പോളിസികൾ തീർന്നവരുണ്ടാകും. എന്നാൽ ഈ മഹാമാരികാലത്ത് കാർ ഇൻഷുറൻസ് പോളിസികൾ പുതുക്കാത്തതിൽ വിഷമിക്കേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ കാർ ഇൻഷുറൻസ് പുതുക്കാനുളള സൗകര്യം ഇന്നുണ്ട്. ഇൻഷുറൻസ് പോളിസി നിർബന്ധമായും കാറുടമകൾക്ക് വേണമെന്നാണ് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പറഞ്ഞിരിക്കുന്നത്.കാർ ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ അത് സാമ്പത്തികപരമായും നമ്മളെ ബാധിക്കും. വലിയ തുകയാണ് പിഴ അടയ്ക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകും. അതു കൊണ്ട് കാർ ഇൻഷുറൻസ് പോളിസികൾ കാലഹരണപ്പെട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

പുതുക്കുന്ന വിധം

ഇൻഷുറൻസ് പോളിസികൾ കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കുന്നതാണ് നല്ലത്. ഇൻഷുറൻസ് പോളിസി പുതുക്കേണ്ട ദിവസത്തിൽ നിന്ന് 15 മുതൽ 30 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. ഈ ദിവസങ്ങൾക്കുളളിൽ കവറേജ് നഷ്ടപ്പെടാതെ പോളിസി ഹോൾഡർമാർക്ക് പ്രീമിയം പേയ്മെന്റ് നടത്താനാകും. എന്നാൽ ഗ്രേസ് പീരിഡ് നഷ്ടപ്പെട്ടാൽ പുതിയ പോളിസി തന്നെ എടുക്കണം.

പ്രയോജനങ്ങൾ

കാർ ഇൻഷുറൻസ് കാറിന്റെ പരിരക്ഷയ്്ക്കായി എടുക്കുന്നതാണ്.മോഷണം, തീ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, നാശനഷ്ടങ്ങൾ എന്നിവ ഉണ്ടായാൽ കാറിനെ സംരക്ഷിക്കാൻ ഇൻഷുറൻസ് സഹായിക്കും.

ഓൺലൈനായി ചെയ്യാം

പോളിസിയുടെ കാലഹരണത്തെ കുറിച്ച് കമ്പനികളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്.ഇതിലൂടെ വാഹനത്തിന്റെ സർവേയ്ക്കായി അപ്പോയ്മെന്റ് എളുപ്പത്തിൽ നേടാം.സർവേയർ കാർ പരിശോധിക്കുകയും മുൻകൂട്ടി എന്തെങ്കിലും നാശനഷ്ടങ്ങൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന് ശേഷം പേയ്മെന്റ് ലിങ്ക് നൽകും.തുടർന്ന് ഓൺലൈനായി പോളിസി പുതുക്കാം. പോളിസി പുതുക്കാൻ ഏജന്റുമാരെ ബന്ധപ്പടുകയോ, ഇൻഷുറൻസ് കമ്പനി ഓഫീസ് സന്ദർശിക്കുകയോ വേണ്ട. ഓൺലൈനായി പോളിസി പുതുക്കുന്നത് വളരെ സുരക്ഷിതമായ പ്ര്ക്രിയ ആണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *