ലോകം ചുറ്റാം അലോക് ട്രാവല്‍സിനൊപ്പം

ലോകം ചുറ്റാം അലോക് ട്രാവല്‍സിനൊപ്പം

ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് വഴികാട്ടിയാകുവാന്‍ കൂടെ അലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് എറണാകുളത്ത് സ്ഥിതി ചെയ്യുന്ന അലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി. അഞ്ച് വര്‍ഷത്തോളമായി വിനോദ സഞ്ചാരികളുടെ വിശ്വസ്ത സ്ഥാപനമായി അലോക് മാറി കഴിഞ്ഞു. അതു കൊണ്ട് തന്നെ നിരവധി ഉപഭോക്താക്കള്‍ ഇവര്‍ക്കുണ്ട്. മിതമായ നിരക്കില്‍ ലോകത്തെ വിവിധ വിനോദ സഞ്ചാര മേഖലകള്‍ കാണാന്‍ അലോക് അവസരം ഒരുക്കുന്നു.

സഞ്ചാര മേഖലയിലും ട്രാവല്‍ ഏജന്‍സി മേഖലയിലും എട്ട് വര്‍ഷത്തോളം പരിചയമുളള കെ.ആര്‍.ആനന്ദും, ബാദ്റുല്‍ മുനീര്‍ അലിയുമാണ് ഈ കമ്പനിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ വേറൊരു കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് ട്രാവല്‍ ഏജന്‍സി സ്വന്തമായി ആരംഭിക്കുന്നത്. യാത്രകളോടുളള ഇഷ്ടമാണ് ഈ മേഖല തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ആനന്ദും, മുനീര്‍ അലിയും പറയുന്നു. പല ഏജന്‍സികളും ആളുകളുടെ കൈയില്‍ നിന്നും വലിയ തുക മേടിക്കുന്നത് ഈ മേഖലയിലേക്ക് കടന്നു വരുമ്പോഴാണ് ശ്രദ്ധയില്‍പെടുന്നതെന്ന് ഇരുവരും പറയുന്നു. അതു കൊണ്ട് തന്നെ മിതമായ നിരക്കില്‍ യാത്ര സര്‍വ്വീസുകളും സേവനങ്ങളും ചെയ്തു കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാവല്‍ ഏജന്‍സി തുടങ്ങിയിരിക്കുന്നത്.

സേവനങ്ങള്‍

വിമാന ടിക്കറ്റ്,ടൂര്‍ പാക്കേജ്, വിസിറ്റിങ്ങ് വിസ,ഹോട്ടല്‍ബുക്കിങ്ങ്,ഹൗസ് ബോട്ട് ബുക്കിങ്ങ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവയാണ് അലോക് ട്രാവല്‍സിന്റെ പ്രധാന സേവനങ്ങള്‍.
ടൂര്‍ പാക്കേജുകളും, ഹോട്ടല്‍ ബുക്കിങ്ങും ഇന്ത്യയ്ക്ക് അകത്തും പുറത്തും ചെയ്തു കൊടുക്കുന്നു. എല്ലാ രാജ്യങ്ങളിലേക്കും ഹോട്ടല്‍ ബുക്കിങ്ങ് ലഭ്യമാണ്്. സിംഗപൂര്‍, മലേഷ്യ,മാലദ്വീപ്സ്,ദുബായ്,ശ്രീലങ്ക, ഇന്തോനേഷ്യ, തായ്ലാന്‍ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ നല്‍കുന്നു.

എത്യോപ്യാ,യുഎഇ,കുവൈറ്റ്,യുകെ,യുഎസ് എന്നിവിടങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ അലോക് വഴി കേരളത്തിലും ഇന്ത്യയിലുമുളള വിനോദസഞ്ചാര മേഖലകളില്‍ എത്താറുണ്ട്. അലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇന്ത്യയ്ക്ക് അകത്ത് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്. അലോക് ട്രാവല്‍സിന് സ്വന്തമായൊരു യൂട്യൂബ് ചാനലും ഉണ്ട്. കേരളത്തിനകത്തും പുറത്തുമുളള വിനോദസഞ്ചാര മേഖലയിലുളള ഹോട്ടലുകളില്‍ നേരിട്ടെത്തി അവിടെ ലഭിക്കുന്ന സൗകര്യങ്ങള്‍ ഷൂട്ട് ചെയ്ത് ട്രാവല്‍ വിത്ത് അലോക് എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

ഇതിന് പുറമെ അയാട്ട ( ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍)യുടെ അക്രഡിറ്റേഷന്‍ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസം സംഘടനകളായ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം), അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ ( അറ്റോയ്്),ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് (ടിപിസി), കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം, മൈ കൈരളി ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ )എന്നിവയില്‍ അംഗത്വം ഉണ്ട്. സക്സസ് കേരളയുടെ 2019-2020 വര്‍ഷങ്ങളിലെ മികച്ച ടൂര്‍ ഓപ്പറേറ്റേഴ്സിനുളള പുരസ്‌കാരം ടൂറിസം മന്ത്രി അലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രതിനിധികള്‍ക്ക് സമ്മാനിച്ചു. യാത്രപ്രേമികള്‍ക്ക് വിശ്വസ്തതയോടെ തെരഞ്ഞെടുക്കാവുന്ന ഏജന്‍സിയായ അലോക് മാറി കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9605321248,9633476762
bookings@aaloktravels.com
ഓഫീസ് : 2 ാമത്തെ ഫ്ളോര്‍, റോഷിനി ബില്‍ഡിങ്ങ്, മഹാകവി ജി റോഡ്, എറണാകുളം, 682011

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *