ചിപ്‌സ് സംരംഭത്തിന് തുടക്കമിടാം ലക്ഷങ്ങൾ വരുമാനം നേടാം

ചിപ്‌സ് സംരംഭത്തിന് തുടക്കമിടാം ലക്ഷങ്ങൾ വരുമാനം നേടാം

കോവിഡ് മഹാമാരിയെ തുടർന്ന് പലരും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണ്. ഇക്കാലത്ത് നിങ്ങൾക്ക് കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന സംരംഭമാണ് ചിപ്‌സ് നിർമ്മാണം. ഓണവും മറ്റ് ആഘോഷങ്ങളും എത്തുന്നതോടെ ചിപ്‌സിന് ആവശ്യക്കാർ ഏറെയാണ്. ചെറിയ രീതിയിൽ തുടങ്ങി വലിയ ലക്ഷങ്ങൾ വരെ നേടാവുന്ന ബിസിനസ്സാണിത്. മെഷീൻ ഉപയോഗിച്ച് ചിപ്‌സ് നിർമ്മിക്കാനാകും. അത്തരത്തിലുളള ബിസിനസ് ആശയങ്ങളാണ് ഇവിടെ പറയുന്നത്.

ബനാന ചിപ്സ്

മലയാളിക്ക് കായവറുത്തതില്ലാതെ ഒരു ആഘോഷത്തെ കുറിച്ച് ചിന്തിക്കാനാകില്ല. ഓണത്തെക്കാലം അടുത്തെത്താറായി്. അതു കൊണ്ട് തന്നെ കായ വറുത്തതിന് വിപണിയിൽ ഡിമാന്റ് കൂടും. ഏത് പ്രായക്കാർക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്.
ബനാന ചിപ്സ് സ്ലൈസിംഗ് മെഷീൻ ഉപയോഗിച്ച് വീട്ടിൽതന്നെ ചിപ്സ് മേക്കിംഗ് യൂണിറ്റ് തുടങ്ങാം. മെഷീന്റെ വില 25,000 രൂപ മാത്രമാണ്. ഒരു മണിക്കൂറിൽ ഏകദേശം 150 കിലോ പഴം മുറിക്കാൻ കഴിയും.

പൊട്ടറ്റോ ചിപ്സ്

ഉരുളക്കിഴങ്ങ് കൊച്ചു കുട്ടികൾ പോലും ഇഷ്ടപ്പെടുന്ന വിഭവമാണ്. ഇന്ത്യയിൽ ധാരാളമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുകയും കേരളത്തിൽ സുലഭമായി ലഭ്യമാകുകയും ചെയ്യുന്നുണ്ട്. പൊട്ടറ്റോ ചിപ്സുകൾക്ക് കേരളത്തിൽ വലിയ വിപണിയുണ്ട്. ചെറിയ മുതൽ മുടക്കിൽ മികച്ച ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ചിപ്സുകളുടെ നിർമാണം. പ്രാദേശിക വിപണി നേടിയാൽ തന്നെ സംരംഭം സുഗമമായി മുന്നോട്ട് കൊണ്ടുപോകാം.ചെറിയ വിലയിൽ സർവീസ് വാറന്റിയോടെ വാങ്ങാൻ കഴിയുന്ന പൊട്ടറ്റോ ചിപ്സ് സ്ലൈസിംഗ് മെഷീൻ ഉപയോഗിച്ച് 150 കിലോ ഒരു മണിക്കൂറിൽ സ്ലൈസ് ചെയ്യാം. പ്രവർത്തിക്കാൻ 220 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതിയാകും. മെഷീന്റെ കൂടെ പല തരം ബ്ലെയ്ഡുകൾ ഉപയോഗിച്ച് ഒരുപാട് പച്ചക്കറികളും മുറിക്കാൻ സാധിക്കും. ഹോട്ടലുകളിലെ പച്ചക്കറികൾ ഈ മെഷീൻ ഉപയോഗിച്ച് മുറിച്ചും വാടകയ്ക്ക് കൊടുത്തും വരുമാനം ഉണ്ടാക്കാം.

കപ്പ ചിപ്സ്

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ബിസിനസാണ് കപ്പ ചിപ്സ് നിർമാണം. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബിസിനസ് ആരംഭിക്കാം. വിശാലമായ വിപണിയും ഉയർന്ന ഡിമാന്റുമുണ്ട്. വീട്ടമ്മമാർക്കു പോലും തുടങ്ങാവുന്ന സംരംഭമാണിത്.
സ്ലൈസിംഗ് മെഷീൻ ഉപയോഗിച്ച് കനം കുറച്ച് അരിഞ്ഞ് എണ്ണയിൽ വറുത്തെടുത്ത് അതിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും തൂകി വ്യത്യസ്ത അളവുകളിൽ പായ്ക്കുകളിലാക്കി ലേബൽ ചെയ്ത് വിൽക്കാം. 21,000 രൂപയാണ് മെഷീന്റെ വില. ഒരു മണിക്കൂറിൽ 150 കിലോ കപ്പ സ്ലൈസ് ചെയ്യാൻ കഴിയും. അര എച്ച്പി, 220 വോൾട്ട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതി ഇത് പ്രവർത്തിക്കാൻ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *