സാംസങ് ഗാലക്‌സി എം32 എത്തി; ബജറ്റ് ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയുമായി

സാംസങ് ഗാലക്‌സി എം32 എത്തി; ബജറ്റ് ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയുമായി

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ബജറ്റ് സെഗ്മന്റ് ഭരിക്കുന്ന റിയല്‍മി, ഷവോമി, മോേട്ടാ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളെ വെല്ലുവിളിക്കാനായി എം സീരീസിലേക്ക് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. 15,000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള സാംസങ്ങ് ഗാലക്‌സി എം32 ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

റെഡ്മി നോട്ട് 10, റിയല്‍മി 8 5ജി, പോകോ എം3 പ്രോ 5ജി, മോേട്ടാ ജി40 ഫ്യൂഷന്‍ തുടങ്ങിയ ഫോണുകളുമായാണ് എം32-വിന്റെ എടുത്തുപറയേണ്ട പ്രധാന ആകര്‍ഷണം ഡിസ്‌പ്ലേ തന്നെയാണ്. ആദ്യമായി 15000 രൂപയ്ക്ക് താഴെയുള്ള ഒരു ഫോണില്‍ ഫുള്‍ എച്ച്.ഡി പ്ലസ് – സൂപ്പര്‍ അമോലെഡ് – 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേ ഉള്‍കൊള്ളിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്.

6.4 ഇഞ്ചാണ് ഡിസ്‌പ്ലേയുടെ വലിപ്പം. എം32-വിന്റെ മറ്റൊരു ഡിസ്‌പ്ലേ സവിശേഷത അതിനുള്ള 800 നിറ്റ്‌സ് ബ്രൈറ്റ്‌നസാണ്. ഫോണ്‍ നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ ഉപയോഗിക്കുേമ്പാള്‍ പോലും ഡിസ്‌പ്ലേ വ്യക്തമായി കാണാന്‍ സാധിക്കുമെന്നതാണ് അതിന്റെ പ്രത്യേകത. കറുപ്പ്, ഇളം നീല എന്നീ കളറുകളിലാണ് ഫോണ്‍ ലഭ്യമാവുക ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന 6000 mAh ബാറ്ററിയാണ് എം32-വിന്. അത് ചാര്‍ജ് ചെയ്യാനായി 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. എന്നാല്‍, ബോക്‌സില്‍ 15W ചാര്‍ജറായിരിക്കും ലഭിക്കുക.

64 മെഗാപികസ്ലുള്ള പ്രൈമറി കാമറയും എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും രണ്ട് മെഗാപിക്‌സലുള്ള ഡെപ്ത് + മാക്രോ സെന്‍സറുമാണ് എം32-വിന്റെ കാമറ വിശേഷങ്ങള്‍. വാട്ടര്‍ഡ്രോപ് നോച്ചിലായി 20 മെഗാപിക്‌സലുള്ള സെല്‍ഫി കാമറയുമുണ്ട്. ഫോണിന്റെ 4GB + 64GB വകഭേദത്തിന് 14,999 രൂപയാണ് വില. 6GB + 128GB വകഭേദത്തിന് 16,999 രൂപ നല്‍കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *