റബര്‍ ബോര്‍ഡിനു പുതിയ ചുവടുവയ്പ്; ജനിതക മാറ്റം വരുത്തിയ റബര്‍ വികസിപ്പിച്ചു

റബര്‍ ബോര്‍ഡിനു പുതിയ ചുവടുവയ്പ്; ജനിതക മാറ്റം വരുത്തിയ റബര്‍ വികസിപ്പിച്ചു

കോട്ടയം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ വിധം ജനിതക മാറ്റം വരുത്തിയ റബര്‍ ക്ലോണ്‍ പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. ആസാമിലെ തരുതാര
കടുത്ത തണുപ്പും ചില മാസങ്ങളില്‍ ചൂടും അനുഭവപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു അനുയോജ്യമാ ക്ലോണ്‍ ദീര്‍ഘകാലത്തെ ഗവേഷണ ഫലമായിട്ടാണ് വികസിപ്പിച്ചത്.

ശീതമാസങ്ങളില്‍ റബര്‍ തൈകള്‍ മുരടിച്ചു നില്ക്കുകയും വേനലില്‍ നന കൊടുത്തില്ലെങ്കില്‍ ഉണങ്ങി പോകുകയും ചെയ്യുന്ന സാഹചര്യത്തെ അതിജീവിക്കാന്‍ പറ്റിയതാണ് ജനിതക മാറ്റം വരുത്തി റബറിനം. ആമസോണ്‍ വനാന്തരങ്ങളില്‍ ഉഷ്ണ കാലാവസ്ഥയില്‍ വളരുന്ന റബറിനെ ആദ്യമായാണ് ശീത കാലാവസ്ഥയ്ക്കും അനുയോജ്യമായി പരുവപ്പെടുത്തി ക്ലോണ്‍ വികസിപ്പിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *