അഗർബത്തി നിർമ്മാണം ലളിതം, മികച്ച വരുമാനം

അഗർബത്തി നിർമ്മാണം ലളിതം, മികച്ച വരുമാനം

കേരളത്തിൽ വളരെ വ്യാപകമായി ചന്ദനത്തിരി ഉപയോഗിക്കുന്നുണ്ട്. അഗർബത്തിയുടെ 80 ശതമാനത്തോളം കേരളത്തിന് പുറത്ത് നിന്നാണ് എത്തുന്നത്. കേരളത്തിൽ തന്നെ ഇത് ഉല്പാദിപ്പിക്കാൻ സാധിച്ചാൽ വളരെയധികം സാധ്യതയുളള സംരംഭങ്ങളിൽ ഒന്നാണ് അഗർബത്തി നിർമ്മാണം.

വീടുകളിലും , അമ്പലങ്ങളിലുമൊക്കെ പലവിധങ്ങളായ ഉപയോഗങ്ങൾ ചന്ദനത്തിരിക്കുണ്ട് .ചെറിയ തുകയ്ക്ക് വാങ്ങാൻ കഴിയുന്ന ഉല് പന്നം ആണെങ്കിലും വലിയ വിപണി വിഹിതം ഈ ഉല് പന്നം നേടിയെടുക്കുന്നുണ്ട് .ലോക അഗർബത്തിവിപണിയുടെ പകുതിയിലധികം കൈയടക്കി വെച്ചിരിക്കുന്നത് ഇന്ത്യയാണ് .ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം അഗർബത്തികൾ കയറ്റി അയക്കുന്നത് ഇന്ത്യയിൽ നിന്നാണ് .ഇത്രയധികം സാധ്യതകളുള്ള ഈ വ്യവസായത്തിൽ കേരളത്തിന്റെ പങ്ക് വളരെ ചെറുതാണെന്നാണ് വാസ്തവം.

വിപണി

കേരളത്തിൽ കൈതൊഴിലായി പരിശീലിച്ചുപോന്ന അഗർബത്തി നിർമ്മാണത്തിൽ പ്രൊഫഷണലിസവും മാനേജ്മെന്റും സംയോജിപ്പിച്ച് അത്യന്താധുനിക യന്ത്രങ്ങൾ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ ഒരു നിർമ്മാണ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും .കേരളത്തിൽ ഇത്തരത്തിലുള്ള യൂണിറ്റുകൾ വിരളമാണെന്നതും ഈ വ്യവസായത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

5 ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കുള്ള ഒരു വേറിട്ട വ്യവസായം എന്ന നിലയിൽ വളരെ വേഗം മുടക്ക് മുതൽ തിരിച്ച് പിടിക്കുന്നതിനും സാധിക്കും .വലിയ സങ്കീർണ്ണമായ സാങ്കേതിക വിദ്യകളോ , ടെക്നീഷ്യൻമാരോ ആവശ്യമില്ല എന്നുള്ളതും ഈ വ്യവസായത്തെ കൂടുതൽ സംരംഭക സൗഹൃദ വ്യവസായ രംഗമാക്കി മാറ്റുന്നു .അഗർബത്തികൾ നമ്മുടെ നാട്ടിലെ ചില്ലറ വില്പനശാലകൾ മുതൽ മാളുകളിലും ഹൈപ്പർ മാർക്കറ്റിൽ വരെ ലഭ്യമാണ് .ഈ രംഗത്ത് മുന്തിയ ബ്രാന്റുകൾ ഒന്നു തന്നെ ഇല്ലാത്തതിനാൽ വലിയ മത്സരം നേരിടാതെ തന്നെ വിപണിയുറപ്പിക്കാം . നേരിട്ടുള്ള വിതരണമോ ,വിതരണക്കാർ വഴിയുള്ള വില്പന രീതിയോ തിരഞ്ഞെടുക്കാം .

വലിയ ക്ഷേത്രങ്ങളും മറ്റുമായി ഒരു സപ്ലൈ കരാർ ഉണ്ടാകുന്നതും മാർക്കറ്റിങ്ങിനെ സഹായിക്കും .പുതിയ ബ്രാന്റ് എന്ന നിലയിൽ വില്പനക്കാരുടെ കമ്മീഷൻ കൂടി നൽകിയും ,ഗുണമേന്മ ഉറപ്പുവരുത്തിയും മാർക്കറ്റ് പിടിച്ചെടുക്കാം.സുഗന്ധം പകർന്ന അഗർബത്തികൾ ബട്ടർപേപ്പർ കവറുകളിലാക്കി സീൽ ചെയ്ത് സുഗന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കാം .പിന്നീട് മൾട്ടികളറിൽ പ്രിന്റ് ചെയ്ത പേപ്പർ കവറുകളിലാക്കി വില്പന നടത്താം.

പരിശീലനം

അഗർബത്തി നിർമ്മാണത്തിലും സൂക്ഷിക്കുന്നതിലും മാർക്കറ്റിംഗിലും പാരന്പര്യ രീതികളിൽ നിന്നും വ്യത്യസ്ഥമായി ശാസ്ത്രീയ പരിശീലനം നേടുന്നത് സംരംഭത്തിന്റെ വിജയത്തിനു സഹായിക്കുംകാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായങ്ങൾക്കുള്ള ഇൻക്യൂബേഷൻ സെന്ററായി അഗ്രോപാർക്കിൽ ശാസ്ത്രീയ പരിശീലനം ലഭിക്കുന്നതാണ് .കൂടാതെ യന്ത്രസാമഗ്രികളുടെ നിർമ്മാതാക്കളെ ബന്ധപ്പെടുത്തുന്നതിനും അസംസ് കൃത വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള സഹായങ്ങളും ലഭ്യമാണ്

ലൈസൻസ് സബ്സിഡി

ഉദ്യോഗ് ആധാർ, ഗുഡ്‌സ് സർവീസ് ടാക്സ് തുടങ്ങിയ ലൈസൻസുകൾ നേടണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പിൽ നിന്ന് സബ്സിഡി ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *