സർജിക്കൽ മാസ്‌ക് നിർമ്മാണം തുടങ്ങാം : നേടാം മികച്ച വരുമാനം

സർജിക്കൽ മാസ്‌ക് നിർമ്മാണം തുടങ്ങാം : നേടാം മികച്ച വരുമാനം

കോവിഡ് 19 മഹാമാരിയെ തുടർന്ന് പല സംരംഭങ്ങൾക്കും തിരിച്ചടി നേരിട്ടു. എന്നാൽ ഈ പ്രതിസന്ധിയിൽ ഏറെ പ്രതീക്ഷ നൽകുന്ന ചില സംരംഭങ്ങളും ഉയർന്നുവന്നു. ഡിസ്‌പോസിബിൾ ഫെയ്‌സ് മാസ്‌ക്കും സാനിറ്റൈസറും സാനിറ്റൈസർ ഡിസ്‌പെൻസറുമൊക്കെ അതിൽ ചിലതാണ്. വൈറസിന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ ഉളളത് കൊണ്ട് തന്നെ മാസ്‌ക്ക് നിർമ്മാണത്തിന് വളരെയധികം സാധ്യതകളുണ്ട്. മാസ്‌ക്ക് ധരിക്കുന്നതിന്റെ ഗുണഫലങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. മഹാമാരിക്കാലം കഴിഞ്ഞാലും മാസ്‌ക്കിന്റെ ഉപയോഗം തുടർന്നു കൊണ്ടിരിക്കും.

സാധ്യതകൾ
മഹാമാരിക്കാലത്ത് വന്ന ശീലങ്ങളിൽ ഒന്നാണ് മാസ്‌ക്കിന്റെ ഉപയോഗം. വൈറസിൽ നിന്നും വായു മലിനീകരണത്തിൽ നിന്നും നമ്മളെ സംരക്ഷിക്കാൻ മാസ്‌ക്കുകൾക്ക് കഴിയും. നിലവിൽ മാസക്കുകൾക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്വന്തം നാട്ടിലുളള മാസ്‌ക്കുകൾക്ക് വിപണി സാധ്യതയേറെയാണ്. ചെറിയ മുതൽ മുടക്കിൽ ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ച് സർജിക്കൽ മാസ്‌ക് നിർമ്മാണം ആരംഭിക്കാം. നിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുക്കളായ പൊളി പ്രൊപ്പലീൻ ഷീറ്റുകൾ സുലഭമായി ലഭിക്കും.

നിർമ്മാണ രീതി

സ്പൺ ബോൺഡ് പോളി പ്രൊപ്പലീൻ, തെർമ്മൽ ബോൺഡ് പ്രോളി പ്രൊപ്പലീൻ എന്നിവയാണ് പ്രധാനമായും സർജിക്കൽ മാസ്‌ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ. മൂന്ന് ലെയർ മാസ്‌കുകളിൽ നീലയും നീല കവർന്ന വെളള നിറത്തോട് കൂടിയതുമായ സ്‌പെൺ ബോൺഡ് പോളിപ്രൊപ്പലീൻ മെറ്റീരിയലുകൾ പുറം വശങ്ങളിൽ ഉഫയോഗിക്കാം. തെർമ്മൽ ബോൺഡ് പോളിപ്പൊപ്പലീൻ ഉളളിലും ഉപയോഗിക്കാം. ഓട്ടോമാറ്റിക് യന്ത്രത്തിൽ അസംസ്‌കൃത വസ്തുക്കളുടെ റോളുകൾ ലോഡ് ചെയ്യും. ഒപ്പം നോസ് ബ്രിഡ്ജ് റോളും ലോഡ് ചെയ്യും. തുടർന്ന് യന്ത്രത്തിന്റെ വേഗത ക്രമീകരിച്ചാൽ മാസ്‌ക് നിർമ്മാണം ആരംഭിക്കാം. മിനിറ്റിൽ 150 മാസ്‌ക്കുവരെ നിർമ്മിക്കുന്ന യന്ത്രങ്ങൾ ലഭ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *