ക്രെറ്റയിൽ പുതിയ പരിഷ്‌കാരവുമായി ഹ്യുണ്ടായ്

ക്രെറ്റയിൽ പുതിയ പരിഷ്‌കാരവുമായി ഹ്യുണ്ടായ്

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ക്രെറ്റയുടെ ബ്ലൂ ലിങ്ക് സിസ്റ്റം നവീകരിക്കാൻ ഹ്യൂണ്ടായ്. പുതിയ സിസ്റ്റത്തിൽ ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും വോയ്‌സ് കമ്മാൻഡുകളും ഉൾപ്പെടുന്ന അധിക സവിശേഷത കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ട്.

ഐ20 പ്രീമിയം ഹാച്ച് ബാക്കിലും പുതുതായി എത്തിയ അൽക്കാസറിലും നൽകിയിരിക്കുന്ന അതേ യൂണിറ്റ് ക്രെറ്റയിൽ അവതരിപ്പിക്കും.ക്രെറ്റയുടെ ബ്ലൂ ലിങ്ക് സിസ്റ്റവുമായി താരതമ്യപ്പെടുത്തമ്പോൾ പുതിയ ഹ്യുണ്ടായി അൽകസാർ റിമോർട്ട് എയർ പ്യൂരിഫയർ ആക്ടിവേഷൻ, റിമോട്ട് സീറ്റ് വെന്റിലേഷൻ ആക്റ്റിവേഷൻ, ഡയൽ ബൈ നെയിം ക്രിക്കറ്റ്, ഫുട്‌ബോൾ അപ്‌ഡേറ്റുകൾ തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്.

ഈ വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനവും എന്ന നേട്ടം ക്രെറ്റയ്ക്കായിരുന്നു. ക്രെറ്റയുടെ 7527 യൂണിറ്റുകളാണ് 2021 മെയിൽ വിറ്റുപോയത്. 2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയിൽ അവതരിപ്പിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *