ഫ്‌ളാഷ് സെയിലിന് നിയന്ത്രണം:ഇ കോമേഴ്‌സ് നിയമം പരിഷ്‌കരിക്കൊനൊരുങ്ങി കേന്ദ്ര സർക്കർ

ഫ്‌ളാഷ് സെയിലിന് നിയന്ത്രണം:ഇ കോമേഴ്‌സ് നിയമം പരിഷ്‌കരിക്കൊനൊരുങ്ങി കേന്ദ്ര സർക്കർ

ഇ-കോമേഴ്‌സ് മേഖലയിൽ തട്ടിപ്പ് തടയാൻ നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഫ്‌ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉല്പന്നം നൽകാതിരിക്കൽ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതു ഉൾപ്പടെയുളള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്.

ഇ കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കാനും സാധ്യതയുണ്ട്. ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങൾ പരിഷ്‌കരിക്കുന്നത്. പ്രത്യേക ഉല്പന്നങ്ങൾ മാത്രം വിൽക്കുന്ന ഫ്‌ളാഷ് സെയിലുകൾക്കായിരിക്കും പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുളള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വിൽപ്പന ഇതോടെ ഇല്ലാതാകും.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി ചീഫ് കംപ്ലെയ്ൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *