കമ്പനിയുടെ ചെലവ് ഉയർന്നു: കാറിന് വില വർധിപ്പിക്കാൻ നിർബന്ധിതരായി മാരുതി

കമ്പനിയുടെ ചെലവ് ഉയർന്നു: കാറിന് വില വർധിപ്പിക്കാൻ നിർബന്ധിതരായി മാരുതി

രാജ്യത്ത് മാരുതി കമ്പനി കാറുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില കൂട്ടാൻ പ്രമുഖ കാർ നിർമ്മാണ കമ്പനി തീരുമാനിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാമത്തെ പാദത്തിൽ വില വർധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം അസംസ്‌കൃത വസ്തുക്കളുടെ വില വർധന കമ്പനിയുടെ ചെലവ് ഗണ്യമായി ഉയരാൻ ഇടയാക്കി. വാഹന നിർമ്മാണ ചെലവ് ഉയർന്ന പശ്ചാത്തലത്തിൽ കാറുകളുടെ വില വർധന അനിവാര്യമായിരിക്കുകയാണ്. ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരായിരിക്കുകയാണെന്നും മാരുതി സുസുക്കി അറിയിച്ചു. എന്നാൽ എത്രത്തോളം വില ഉയരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വിവിധ മോഡലുകൾക്ക് വ്യത്യസ്ത നിരക്കിൽ വില വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. ജൂലൈ പാദത്തിൽ വില വർധന ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ കാറുകളുടെ വിലയിൽ ശരാശരി 1.6 ശതമാനത്തിന്റെ വർധന കമ്പനി പ്രഖ്യാപിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *