ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കുതിക്കുന്നു

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കുതിക്കുന്നു

സ്വിസ് ബാങ്കിൽ വൻ നിക്ഷേപവുമായി ഇന്ത്യക്കാർ. രാജ്യത്ത് നിന്നുളള പൗരന്മാരുടെയും ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെയും സ്വിസ് ബാങ്ക് നിക്ഷേപം കുതിച്ചുയരുകയാണ്. 2020 ൽ 20,700 കോടി രൂപയിൽ അധികമാണ് നിക്ഷേപം. ഇതിൽ നേരിട്ടുളള നിക്ഷേപവും സ്വിസ് ബാങ്കിന്റെ ഇന്ത്യൻ ശാഖ വഴി നടത്തുന്ന നിക്ഷേപവും വരുന്നുണ്ട്.

സെക്യൂരിറ്റികളും മറ്റ് ധനകാര്യമാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തിയുളള നിക്ഷേപമാണ് മുന്നേറുന്നത്. അതേ സമയം നേരിട്ടുളള നിക്ഷേപത്തിൽ കുറവുണ്ട്്. സ്വിസ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലൂടെയാണ് ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 2019 അവസാനത്തോടെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ മൊത്ത നിക്ഷേപം 6625 കോടി രൂപയായിരുന്നു. 13 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് നിക്ഷേപം കുതിക്കുകയാണ്.

2006ൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു മൊത്തം നിക്ഷേപം എങ്കിലും പിന്നീട് കുറഞ്ഞു.2006ൽ 650 കോടിയായിരുന്നു ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം. 2019 മായി താരതമ്യം ചെയ്യുമ്പോൾ കസ്റ്റമർ അക്കൗണ്ട് ഡെപ്പോസിറ്റുകളുടെ കാറ്റഗറിയിൽ വരുന്ന നിക്ഷേപം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഉപഭോകതൃ നിക്ഷേപമായി 4000 കോടി രൂപയാണ് ബാങ്കിൽ എത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *