ഇന്ത്യൻ വംശജനായ സത്യ നാദെല്ല മൈക്രോ സോഫ്റ്റ് ചെയർമാൻ

ഇന്ത്യൻ വംശജനായ സത്യ നാദെല്ല മൈക്രോ സോഫ്റ്റ് ചെയർമാൻ

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ നിർമ്മാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി സത്യ നാദെല്ല നിയമിതനായി. എഴു വർഷത്തോളമായി കമ്പനിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചു.

നിലവിലുളള ചെയർമാൻ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻ തിരിച്ചടി നേരിട്ടു വരുമ്പോഴാണ് കമ്പനിയുടെ സിഇഒ ആയി നിയമിതാനാകുന്നത്. 2014 ഫിബ്രവരി നാലിന് ആണ് സിഇഒ ആയെത്തുന്നത്.

പിഴവുകൾ തിരുത്തി ക്ലൗഡ്് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസ്സിലും നിർമ്മിത ബുദ്ധിയും കേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് നടത്തിയതിൽ നാദെല്ലയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *