മഞ്ഞൾ സംരംഭത്തിലൂടെ 800 ഓളം സ്ത്രീകളെ ശാക്തീകരിച്ച് മേഘാലയ സ്‌കൂൾ അധ്യാപിക: ട്രിനിറ്റിയുടെ വിജയകഥയറിയാം

മഞ്ഞൾ സംരംഭത്തിലൂടെ  800 ഓളം സ്ത്രീകളെ ശാക്തീകരിച്ച് മേഘാലയ സ്‌കൂൾ അധ്യാപിക: ട്രിനിറ്റിയുടെ  വിജയകഥയറിയാം

സ്‌കൂൾ അധ്യാപികയും, ജയന്തിയാഹിൽ ട്രൈബ് അംഗവുമായ മേഘാലയ സ്വദേശി ട്രിനിറ്റി സായു തന്റെ സംസ്ഥാനത്ത് നിശബ്ദ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മഞ്ഞൾ കൃഷി ചെയ്തു കൊണ്ടാണ് ഇവർ നിശബ്ദം വിപ്ലവം നടത്തുന്നത്. സുസ്ഥിര കൃഷി വികസിപ്പിക്കുന്നതിലും 800 ഓളം ഗ്രാമീണ സ്ത്രീകളെ ജൈവകൃഷി രീതികളിലൂടെ മഞ്ഞൾ വളർത്താൻ വിജയകരമായി പരിശീലിപ്പിച്ചതിനും 2020 ൽ ട്രിനിറ്റിയ്ക്ക് പത്മശ്രീ ലഭിച്ചു.

ഇതുകൂടാതെ സംസ്ഥാനത്ത് വനിത കർഷകരുടെ ഒരു സ്വയം സഹായ സംഘവും ഇവർ രൂപികരിച്ചു. നൂറോളം വനിത സ്വാശ്രയ സംഘങ്ങളും ഇവരൊടൊപ്പം നേരിട്ട് മഞ്ഞൾ കൃഷിയിൽ ഏർപ്പെടുന്നു. ഹിൽസ് കർക്കുമിൻ ആൻ സ്‌പൈസസ് പ്രൊഡ്യൂസർ സൊസൈറ്റിയുടെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ട്രിനിറ്റിയും സ്വാശ്രയ സംഘങ്ങളുംഇതു വരെ 30 മെട്രിക് ടൺ ലക്കാഡോംഗ് മഞ്ഞൾ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്.

തുടക്കം

2003ൽ സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ തന്റെ ഗ്രാമം സന്ദർശിച്ച സമയം ട്രിനിറ്റി ഓർമിക്കുന്നു.ലക്കാഡോംഗ് മഞ്ഞളിനെ കുറിച്ചും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചും അവർക്ക് ധാരണ ഉണ്ടായിരുന്നു. എന്നാൽ കൃഷി, ഉൽപ്പാദന പ്രക്രിയ എന്നിവയെ കുറിച്ച് അവർക്ക് വളരെ അറിവ് ഇല്ലായിരുന്നു സർക്കാർ പദ്ധതിയെ കുറിച്ചും ലക്കാഡോംഗ് മഞ്ഞൾ വിജയകരമായി കൃഷി ചെയ്യുന്നതിനുളള ഗ്രാന്റുകൾ ലഭിക്കുന്നതിനെ കുറിച്ചും സ്‌പൈസസ് ബോർഡിൽ നിന്നുമാണ് അവർ മനസ്സിലാക്കുന്നത്. ട്രിനിറ്റി ഒരു കർഷക കുടുംബത്തിൽ നിന്നുമാണ് വരുന്നത്. പക്ഷെ സ്‌പൈസസ് ബോർഡ് സന്ദർശിച്ചപ്പോഴാണ് മഞ്ഞളിന്റെ മൂല്യം മനസ്സിലാക്കുകയും അതിന്റെ ഔഷധ ഗുണങ്ങളുടെ ആവശ്യം മനസ്സിലാകുകയും ചെയ്തത്.

മൂന്ന് വർഷത്തെ സബ്‌സിഡി പദ്ധതിയിലേക്ക് മറ്റ് ഏഴ് പേരോടൊപ്പം ട്രിനിറ്റിയുടെ പേരും രജിസ്റ്റർ ചെയ്തു. അധ്യാപികയായതു കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാൻ കഴിയുമായിരുന്നു. സബ്‌സിഡി പദ്ധതിയെ കുറിച്ച് മനസ്സിലാക്കാനും സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ സാധിച്ചതും അധിക ബോണസായിരുന്നു. പരമ്പാരഗത കാർഷിക രീതികൾക്ക് പകരമായി സ്ത്രീകളെ പരിശീലപ്പിക്കാൻ അവർ തീരുമാനിച്ചു. അത് അവർക്ക് ഒരു അധിക വരുമാനമായിരിക്കുമെന്നും അവൾ മനസ്സിലാക്കി.

മിഷൻ ലക്കാഡോംഗ്

വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വാശ്രയ സംഘങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തി. നിലവിലുളള പദ്ധതികളും നയങ്ങളും ആദ്യം നടപ്പാക്കി.ട്രിനിറ്റി രൂപികരിച്ച സൊസൈറ്റിയിൽ 25 ഓളം പ്രധാന അംഗങ്ങളുണ്ട്. അത് സർക്കാർ ഡാറ്റാ ബേസിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതു കൂടാതെ കർഷകരായി 800 ലധികം ആളുകളുണ്ട്. മിഷൻ ലക്കാഡോംഗിന്റെ ഭാഗമായി മഞ്ഞൾ ഉല്പാദിപ്പിക്കുന്നതിനും വേർതിരിച്ചെടുക്കുന്നതിനുമായി യന്ത്രങ്ങൾ ശേഖരിച്ചുവെന്ന് ട്രിനിറ്റി പറയുന്നു. തുടർന്ന് മഞ്ഞൾ വളർത്തുന്നതിന് കർഷകർക്ക് പണം ലഭ്യമാക്കി.

സ്‌പൈസസ് ബോർഡിന്റെ സഹായത്തോടെ ട്രിനിറ്റി സ്ത്രീകൾക്കായി നിരവധി ലക്കാഡോംഗ് മഞ്ഞൾ തൈകൾ ശേഖരിച്ചു. രാസവസ്തുക്കൾക്ക് സുരക്ഷിതമായ ബദലുകളുപയോഗിച്ച് അവയെ എങ്ങനെ ജൈവപരമായി വളർത്താൻ കഴിയുമെന്ന് പഠിച്ചു.
ചെറിയ ഗ്രൈൻഡിങ്ങ് മെഷിനുകളുളള പ്രോസസിങ്ങ് യൂണിറ്റുകൾ ട്രിനിറ്റി സ്ഥാപിച്ചു. പ്രാദേശിക കർഷകരിൽ നിന്നും അസംസ്‌കൃത ഉല്പന്നങ്ങൾ ശേഖരിക്കുന്നു. താനും തൊഴിലാളികളും ചേർന്ന് മഞ്ഞൾ വൃത്തിയാക്കുമെന്ന് ട്രിനിറ്റി പറയുന്നു. 86 ഓളം ഗ്രാമങ്ങളിൽ നിന്നും കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുന്നതിന് പ്രാദേശിക ആളുകളെ നിയമിച്ചു.

മേഘാലയയിലെ വനിത കർഷകരുടെ വരുമാനം വർധിപ്പിക്കാനുളള ശ്രമങ്ങൾക്ക് 2020 ൽ പദ്ശ്രീ നൽകി രാജ്യം ആദരിച്ചു. അൺസങ്ങ് ഹീറോ എന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ട്രിനിറ്റിയെ വിശേഷിപ്പിച്ചത്. കോവിഡ് 19 മഹാമാരി തന്റെ ജോലിയെ ബാധിച്ചിട്ടില്ലെന്ന് ട്രിനിറ്റി പറയുന്നു. ഞങ്ങളുടെ ഗ്രാമപ്രദേശങ്ങളിലേക്ക് പകർച്ച വ്യാധിയുടെ ആഘാതം അത്രയൊന്നും ഉണ്ടായിട്ടില്ല. തന്റെ ഗ്രാമത്തിൽ നിന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ട്രിനിറ്റി പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *