കെഎല്‍എം ആക്സിവയ്ക്ക് 11.14 കോടിയുടെ ലാഭം

കെഎല്‍എം ആക്സിവയ്ക്ക് 11.14 കോടിയുടെ ലാഭം

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിനു മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 11.14 കോടിയുടെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47.35 ശതമാനത്തിന്റെ ലാഭ വര്‍ധനയോടെ കോവിഡ് പശ്ചാത്തലത്തിലും കന്പനി മികച്ച പ്രകടനം കാഴ്ചവച്ചതായി ചെയര്‍മാന്‍ ജെ. അലക്സാണ്ടര്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 736.25 കോടിയുടെ സ്വര്‍ണ വായ്പ്പകള്‍ വിതരണം ചെയ്തു. 30.25 കോടിയുടെ വര്‍ധനയാണ് മേഖല രേഖപ്പെടുത്തിയത്. രണ്ടു ലക്ഷമാണ് സ്വര്‍ണ വായ്പ ഇടപാടുകാര്‍. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തി 20.78 കോടി വര്‍ധിച്ച് 205 കോടിയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തേക്കായി 5,000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വര്‍ണ വായ്പ 3,000 കോടിയിലെത്തിക്കും. നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള കെഎല്‍എമ്മിനെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ശാഖകളുടെ എണ്ണം 1100 ആയി ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മൈക്രോഫിനാന്‍സിനു മാത്രമായി എംഎഫ്ഐ കമ്പനി ആരംഭിക്കും. ഐപിഒ ലക്ഷ്യമിടുന്ന കെഎല്‍എം ആക്സിവ ഓഹരികളുടെ ആദ്യ പൊതുവില്‍പന ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *