വാട്‌സാപ്പിൽ ലഭ്യമാകുന്ന പുതിയ അഞ്ച് ഫീച്ചറുകളെ കുറിച്ച് അറിയാം

വാട്‌സാപ്പിൽ ലഭ്യമാകുന്ന പുതിയ അഞ്ച് ഫീച്ചറുകളെ കുറിച്ച് അറിയാം

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഏതാനം പുതിയ ഫീച്ചറുകൾ എത്തുമെന്ന് സൂചന നൽകി വാട്‌സാപ്പ്. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളും, ഫീച്ചറിലെ മെച്ചപ്പെടുത്തലുകളും വാട്‌സാപ്പ് അവതരിപ്പിക്കും. ഒരു തവണ മാത്രം ചിത്രങ്ങൾ കാണിക്കുന്ന സീ വൺസ് ഫീച്ചർ അടക്കമുളള മറ്റ് ഫീച്ചറുകളും വാട്‌സാപ്പിൽ ഉൾപ്പെടുത്തും.

വാട്‌സാപ്പിന്റെ വെബ് പതിപ്പിൽ കോളിംഗ് ഫീച്ചർ ഉൾപ്പെടുത്തുമെന്ന് കരുതപ്പെടുന്നു. മൾട്ടി ഡിവൈസ് പിന്തുണ ഉടൻ പ്ലാറ്റ് ഫോമിൽ എത്തുമെന്ന് കമ്പനി തലവൻ വിൽകാത്കാർട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വാട്‌സാപ്പിൽ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയക്കാനുളള ഫീച്ചർ ഉണ്ട്. ഇപ്പോൾ ഫീച്ചർ വിപുലീകരിക്കാനാണ് ഒരുങ്ങുന്നത്.

വാട്‌സാപ്പ് ഡിസപ്പയറിങ്ങ് മോഡ് അവതരിപ്പിക്കുമെന്ന് ഫേസ്ബുക്കിന്റെ സിഇഒ മാർക്ക് സക്കർബർഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വഴി എല്ലാ ചാറ്റ് ത്രെഡുകളിലും അപ്രത്യക്ഷമായ സന്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കാൻ കഴിയും. നിലവിൽ ഡിസപ്പീയറിങ്ങ് മെസേജസ് ഫീച്ചർ ഓരോ ചാറ്റിനും പ്രത്യേകം ക്രമീകരിക്കാൻ സാധിക്കും. ഈ ഫീച്ചർ ഒരു ചാറ്റിൽ സജ്ജമാക്കിയാൽ നിശ്ചിത സമയപരിധി കഴിഞ്ഞാൽ ആ മെസേജ് അപ്രത്യക്ഷമാവും.

ഒരു തവണമാത്രം കാണാനാകുന്ന തരത്തിൽ ഫോട്ടോകളും വീഡിയോകളും അയക്കാൻ കഴിയുന്ന വ്യൂവൺസ് ഫീച്ചറും വരും. ഇത് ഇൻസ്റ്റഗ്രാമിലുളള അദൃശ്യമാവുന്ന ഫോട്ടോയോ, വീഡിയോയോ അയക്കാനുളള ഫീച്ചറിന് സമാനമായിരിക്കും. ഒന്നിലധികം ഉപകരണങ്ങളിൽ നിന്ന് നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറും എത്തുന്നുണ്ട്.

മിസ്ഡ് കോൾ അലർട്ട് പോലെ മിസ്ഡ് ഗ്രൂപ്പ് കോൾ അലർട്ട് ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിക്കും. ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ ആരെങ്കിലും വിളിക്കുന്ന സമയത്ത് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൾ കോൾ അവസാനിപ്പിച്ചില്ലെങ്കിലും അതിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഓപ്ഷനാണിത്. ചാറ്റുകൾ പിന്നീട് വായിക്കുന്നതിനായി സൂക്ഷിച്ച് വയ്ക്കുന്നതിനുളള റീഡ് ലേറ്റർ ഫീച്ചറും വാട്‌സാപ്പിൽ എത്തും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *