ചൈന വിരോധം; ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാതെ ഒരു വിഭാഗം പൗരന്‍മാര്‍

ചൈന വിരോധം; ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാതെ ഒരു വിഭാഗം പൗരന്‍മാര്‍

ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തിനുശേഷം ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ 43 ശതമാനം ഇന്ത്യന്‍ പൗരന്‍മാര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് . ഉത്പന്നങ്ങള്‍ വാങ്ങുന്നവരിലും കുറവുണ്ട്. മിക്കവരും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നതും കുറച്ചു.

ചൈനീസ് ഉത്പന്നങ്ങള്‍ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ നടത്തിയത്. 281 ജില്ലകളിലായാണ് പഠനം നടത്തിയത്. ചൈനയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരില്‍ 60 ശതമാനം പേരും ഈ കാലയളവില്‍ ഒന്നോ, രണ്ടോ ഇനങ്ങള്‍ മാത്രമാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതും ചില ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതും ഒക്കെ ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. പ്രാദേശിക ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ നടപടി. ലഡാക്കിലെ ഗാല്‍വന്‍ വാലി താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ വ്യാപാരികളുടെ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക ക്യാംപെയ്‌നുകള്‍ ഉണ്ടായിരുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍ 14 ശതമാനം പേരും വാങ്ങിയത് 3 മുതല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം. ഏഴു ശതമാനം പേര്‍ 5-10 ഇനങ്ങള്‍ വാങ്ങി. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് ഉത്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *