കൊവിഡ്; അടുത്ത സാമ്പത്തിക ഉത്തേജക പാക്കേജ് ഉടന്‍

കൊവിഡ്; അടുത്ത സാമ്പത്തിക ഉത്തേജക പാക്കേജ് ഉടന്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ വിലയിരുത്തി അടുത്ത ഉത്തേജക പാക്കേജ് പ്രഖ്യാപിക്കും എന്ന സൂചനയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡില്‍ കാര്യമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ സ്വീകരിച്ചിരുന്നു എന്നും ധനമന്ത്രി സൂചിപ്പിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗവും സാമ്പത്തികാവസ്ഥയും വിലയിരുത്തി നടപടികള്‍ സ്വീകരിക്കുമെന്നും സൂചനയുണ്ട്.നിലവിലെ സാമ്പത്തിക സ്ഥിതി അറിയാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് ധനമന്ത്രി നല്‍കുന്ന സൂചന.

ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് , ടൂറിസം തുടങ്ങിയ മേഖലകളെ പുനര്‍ജീവിപ്പിക്കാന്‍ അടുത്ത ബജറ്റില്‍ നടപടികള്‍ സ്വീകരിച്ചേക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേരിടുമെന്ന് തന്നെയാണ് വിശ്വാസമെന്നും നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ കാട്ടുന്ന സഹിഷ്ണുത വിലമതിക്കാനാകാത്തതാണെന്നും ധനമന്ത്രി വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *