കേരളത്തിന്റെ ‘സ്വന്തം ചരക്കുകപ്പല്‍ സര്‍വ്വീസ്’ കൊച്ചി മുതല്‍ അഴീക്കല്‍ വരെ; ആദ്യ സര്‍വ്വീസ് ദിവസങ്ങള്‍ക്കകം

കേരളത്തിന്റെ ‘സ്വന്തം ചരക്കുകപ്പല്‍ സര്‍വ്വീസ്’ കൊച്ചി മുതല്‍ അഴീക്കല്‍ വരെ; ആദ്യ സര്‍വ്വീസ് ദിവസങ്ങള്‍ക്കകം

കേരളത്തിനുള്ളിലെ ചരക്കുനീക്കം ഇപ്പോള്‍ പ്രധാനമായും റോഡ് മാര്‍ഗ്ഗം ആണ് നടക്കുന്നത്. ഈ ചരക്കുനീക്കത്തിന്റെ ചെലവ് വളരെയേറെ കുറയ്ക്കാന്‍ ആകുന്ന ഒന്നാണ് ജലഗതാഗത മേഖല. ഒരുകാലത്ത് അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സമുദ്രമാര്‍ഗ്ഗമുള്ള ആഭ്യന്തര ചരക്കുനീക്കത്തിന് തിരിതെളിക്കുകയാണ് കേരളം. കൊച്ചിയേയും ബേപ്പൂരിനേയും അഴീക്കലിനേയും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ കാര്‍ഗോ സര്‍വ്വീസ് നടത്തുക. പിന്നീട് ഇത് വിപുലീകരിക്കാനുള്ള പദ്ധതിയും ഉണ്ട്. ആദ്യ സര്‍വ്വീസ് ജൂണ്‍ 21 ന് ആണ് തുടങ്ങുന്നത്. വിശദാംശങ്ങള്‍ നോക്കാം.

കേരളത്തിന്റെ സ്വന്തം, പക്ഷേ… കേരളത്തിലെ ആഭ്യന്തര ചരക്കുനീക്കമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘റൗണ്ട് ദ കോസ്റ്റ്’ എന്ന കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല. അവരുടെ എംവി ഹോപ്പ് സെവന്‍ എന്ന ചരക്കുകപ്പല്‍ ആയിരിക്കും കൊച്ചി- ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് സര്‍വ്വീസ് നടത്തുക.

കൊല്ലത്തേക്കും ആദ്യഘട്ടത്തില്‍ മൂന്ന് തുറമുഖങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് കൊല്ലത്തേക്കും വ്യാപിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ സംഭരണ ശേഷിയുള്ള കപ്പല്‍ ആണ് സര്‍വ്വീസ് നടത്തുന്നത് എങ്കിലും ആദ്യ ഘട്ടത്തില്‍ 50 അടിയുടെ കണ്ടെയ്നറുകള്‍ ആയിരിക്കും ഇതില്‍ ഉണ്ടാവുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *