മിനിറ്റുകൾക്കുളളിൽ ഇ-പാൻ കാർഡ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

മിനിറ്റുകൾക്കുളളിൽ ഇ-പാൻ കാർഡ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

നികുതിദായകർക്ക് വളരെ സുഗമമായി ഉപയോഗിക്കാൻ കഴിയുന്നതാണ് ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ്ങ് പോർട്ടൽ. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മാത്രമല്ല നികുതി സംബന്ധമായ എല്ലാ സേവനങ്ങളും ഇതിൽ ലഭ്യമാണ്. പാൻ കാർഡ് മിനിറ്റുകൾക്കുളളിൽ സ്വന്തമാക്കാനുളള അവസരം പോർട്ടൽ നൽകുന്നു. പാൻ കാർഡ് വേണ്ടവർക്ക് പോർട്ടലിൽ പ്രവേശിച്ച് തൽസമയം അവ ഡൗൺലോഡ് ചെയ്യാം.

പാൻകാർഡ് ഇതു വരെ ലഭിക്കാത്തവർക്ക് മാത്രമാണ് സേവനം ലഭ്യമാകുക. ഇ പാൻ കാർഡ് ഡൗൺ ലോഡ് ചെയ്‌തെടുക്കാം. ആധാർ കാർഡിൽ ജനനതീയതി മുഴുവനും ഉണ്ടായിരിക്കണം. പ്രായപൂർത്തിയായവർക്ക് മാത്രമാണ് പാൻ കാർഡ് ലഭിക്കുക. പുതിയ ആദായ നികുതി വെബ്‌സൈറ്റ് തുറക്കുക. താഴേക്ക് സ്‌ക്രോൾ ചെയ്യുമ്പോൾ ഷോ മോർ ക്ലിക്ക് ചെയ്യുക.

സ്റ്റാന്റ് ഇ പാൻ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ അല്ലെങ്കിൽ പാൻ എൻ റോൾമെന്റ് നമ്പർ നൽകുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്നത് ക്ലിക്ക് ചെയ്യുക. ഒടിപി നൽകി തുടരാം. വിശദാംശങ്ങൾ പരിശോധിക്കുക. ഇ-മെയിൽ ഐഡി നൽകി തുടരുക. വീണ്ടും സ്ഥരികീരിക്കുക ക്ലിക്ക് ചെയ്യുക. പിന്നീട് ഹോം പേജിലെത്തി പാൻ നില കാണിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വ്യൂ ഇ പാൻ അല്ലെങ്കിൽ ഡൗൺലൗഡ് ഇ പാൻ എന്നിവയിൽ ക്ലിക്ക് ചെയ്യുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *