ലോജസ്റ്റിക്സ് പഠിക്കാനായി സ്കൂൾ ഫോർ ലോജസ്റ്റിക്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് തന്നെ തെരഞ്ഞെടുക്കൂ

ലോജസ്റ്റിക്സ് പഠിക്കാനായി സ്കൂൾ ഫോർ ലോജസ്റ്റിക്സ്  ആൻഡ് ബിസിനസ് സ്റ്റഡീസ് തന്നെ തെരഞ്ഞെടുക്കൂ

ലോജസ്റ്റിക്‌സ് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉളള മേഖലയാണ്.2022 ഓടെ ലോജസ്റ്റിക്‌സ് മേഖലയില്‍ ഏകദേശം ഒന്നര കോടിയിലേറെ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. പ്രഗത്ഭരായ കഴിവുതെളിയിച്ചവരെയാണ് ഈ മേഖലയ്ക്ക് ആവശ്യം. ലോജസ്റ്റിക്‌സ് പ്രാക്ടിക്കല്‍ പരിശീലനത്തിലൂടെ മാത്രമാണ് പഠിക്കേണ്ടത്. മികച്ച രീതിയില്‍ സംസ്ഥാനത്ത് ലോജസ്റ്റിക്‌സില്‍ പ്രാക്ടിക്കല്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് എറണാകുളത്തുളള സ്‌കൂള്‍ ഫോര്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് ബിസിനസ്സ് സ്റ്റഡീസ്( എസ്എല്‍ബിഎസ്). ഇവിടെ എസ്എപി (സാപ്) യുടെ ട്രെയിനിങ്ങ് കൂടി ഉള്‍പ്പെടുത്തിയാണ് ലോജസ്റ്റിക്സിന്റെ കോഴ്സ്.യു.ജി.സി അംഗീകൃത കോഴ്‌സുകള്‍ നടത്തുന്ന കേരളത്തിലെ ചുരുക്കം ലോജസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് എസ്എല്‍ബിഎസ്.

ലോകത്തിലെ ഏറ്റവും മികച്ച വിശ്വസനീയമായ വിജ്ഞാന ശാക്തീകരണ വിദ്യാഭ്യാസ സ്ഥാപനമായി മാറുകയെന്ന വീക്ഷണത്തിലാണ് എസ്എല്‍ബിഎസ് പ്രവര്‍ത്തിക്കുന്നത്. ഈ കണ്‍സള്‍ട്ടന്‍സിയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. സ്‌കൂള്‍ ഫോര്‍ ലൊജസ്റ്റിക്സ് ആന്‍ഡ് ബിസിനസ്സ് സ്റ്റഡീസ് അന്താരാഷ്ട്ര തലത്തില്‍ ആറ് മാസം വരെ ഇന്റണ്‍ഷിപ്പ് നല്‍കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമാണ്. ഇതോടൊപ്പം രണ്ട് പ്രോഗ്രാമുകളും സ്ഥാപനം നല്‍കുന്നുണ്ട്. അതിലൊന്ന് ടെക് ലാന്‍സ് എന്ന പ്രോഗ്രാമാണ.് ഇന്നത്തെ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ടെക്നോളജിയെ എങ്ങനെ ലോജസ്റ്റിക്സുമായി ബന്ധിപ്പിക്കാമെന്ന് ഈ പ്രോഗ്രാമിലൂടെ പഠിപ്പിക്കുന്നു. ലോജസ്റ്റിക്സ് മേഖല കൂടുതല്‍ ഡിജിറ്റലൈസ് ആയികൊണ്ടിരിക്കുകയാണ്. ഡിജിറ്റലൈസേഷനൊപ്പം മുന്നോട്ട് പോയാല്‍ മാത്രമാണ് ഈ വ്യവസായത്തില്‍ ഉയരാന്‍ സാധിക്കുക കേരളത്തിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോം ലോജസ്റ്റിക്സില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന ഒരേ ഒരു സ്ഥാപനം കൂടിയാണിത്.

ലോജസ്റ്റിക് ട്രെയിനര്‍ പുരസകാരം

ഏറ്റവും മികച്ച ട്രെയിനിങ്ങ് ആണ് സ്ഥാപനം നല്‍കുന്നത്. 2021 ലെ മികച്ച ലോജസ്റ്റിക് ട്രെയിനര്‍ക്കുളള പുരസ്‌കാരവും ഈ സ്ഥാപനത്തിലെ അധ്യാപകനെ തേടിയെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കോഴ്‌സ് പൂര്‍ത്തികരിക്കുന്നതിനുളള അന്തരീക്ഷ സൃഷ്ടിക്കുകയും വിദഗ്ധ അധ്യാപകരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ എസ്എല്‍ബിഎസ് മികച്ചതാകുന്നു. യുകെ, യുഎസ്എ സര്‍ട്ടിഫിക്കേഷനും, യുജിസി അംഗീകാരവും കണ്‍സള്‍ട്ടന്‍സിയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ പരിശീലനം,ഇ.ആര്‍.പി ട്രെയിനിങ്ങ്, എസ്എപി മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി 12 ഓളം വാല്യു ആഡഡ് സര്‍ട്ടിഫിക്കറ്റുകളും കൂടി ഉള്‍പ്പെടുത്തിയാണ് കോഴ്സുകള്‍ പൂര്‍ത്തികരിക്കുന്നത്. അതു കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് കഴിയുമ്പോള്‍ വേറൊരു സ്ഥാപനത്തില്‍ ട്രെയിനിങ്ങിന് പോകേണ്ട ആവശ്യമില്ല. വലിയൊരു തുക മുടക്കി ലോജസ്റ്റിക്സില്‍ ഉയര്‍ന്ന കോഴ്സുകളോ , കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകളോ എടുക്കേണ്ട ആവശ്യവും വരുന്നില്ല. ഡിജിറ്റലായും ടെക്നിക്കലായും മികച്ച വിദ്യാഭ്യാസം ലഭിച്ചാണ് വിദ്യാര്‍ത്ഥികള്‍ എസ്എല്‍ബിഎസില്‍ നിന്നും പുറത്തിറങ്ങുന്നത്. അതു പോലെ തന്നെ ഏറ്റവും പ്രധാനമാണ് ലോജസ്റ്റിക് മേഖലയിലെ ആശയവിനിമയ കഴിവ്. അതു കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രാധാന്യത്തോടെ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നു. ഇതിനായി യുഎസ് ആസ്ഥാനമായുളള യുഎസ് അപ് സ്‌കില്‍ സര്‍ട്ടിഫിക്കേഷനും കൊടുക്കുന്നുണ്ട്. കാംബ്രിഡ്ജ് ഇംഗ്ലീഷിന്റെ നേരിട്ടുളള പരിശീലനവും കോഴ്സ് കാലയളവില്‍ ലഭ്യമാകും. അതിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള സ്വീകാര്യതയുളള ഇംഗ്ലീഷ് സര്‍ട്ടിഫിക്കേഷനും നല്‍കുന്നുണ്ട്. ഇതു കൂടാതെ ക്ലാസു തുടങ്ങുമ്പോള്‍ തന്നെ കരിക്കുലത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ട്രെയിനിങ്ങും സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്ങും ഗ്രൂപ്പ് ചര്‍ച്ചകളും നല്‍കുന്നു. ഇവിടുന്ന് പഠിച്ചിറങ്ങുന്ന ഏതൊരു കുട്ടിയും ടെക്നിക്കല്‍ സ്‌കില്ലിനൊപ്പം വ്യക്തിത്വമുളളവരും കമ്മ്യൂണിക്കേഷന്‍ സ്‌കില്ല് ഉളളവരുമായിരിക്കും.

കോഴ്‌സുകള്‍

ലോജസ്റ്റിക്‌സില്‍ എം.ബി.എയും, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ഡിഗ്രിയും ,ഡിപ്ലോമയും സര്‍ട്ടിഫിക്കേഷനും ലഭ്യമാണ്. വിദ്യാര്‍ത്ഥികളുടെ അഭിരുചിയും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. കോഴ്‌സിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്‌സും എസ്എല്‍ബിഎസ് നല്‍കുന്നുണ്ട്. മികച്ച ഗുണനിലവാരമുളള വിദ്യാഭ്യാസമാണ് ഇവിടെ നല്‍കുന്നത്. മാനേജ്‌മെന്റ് പ്രൊഫഷണലുകളാണ് കുട്ടികള്‍ക്ക് ട്രെയിനിങ്ങ് നല്‍കുന്നത. സാമൂഹിക പ്രതിബദ്ധതയോടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലോജസ്റ്റിക് പ്രൊഫഷണലുകളാണ് ഇവിടെ നിന്നും ഇറങ്ങുന്നത്.

പ്രധാനപ്പെട്ട കോഴ്‌സുകള്‍

എം.ബി.എ ഇന്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഇതു കൂടാതെ അഡീഷണല്‍ സര്‍ട്ടിഫികക്കേഷനും ലഭ്യമാകും.

പിജിപി( പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ) ഇന്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍മാനേജ്‌മെന്റ് കോഴ്‌സിന്റെ കാലാവധി ഒരുവര്‍ഷമാണ്. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയോ, ഡിപ്ലോമയോ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇതിലും അഡീഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാണ്.

എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഡിഎല്‍എസ് സിഎം (ഡിപ്ലോമ ഇന്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ) കോഴ്‌സും ഇവിടെ ലഭ്യമാണ്. 50 ശതമാനം മാര്‍ക്കോടോ പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാനാകും.

പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ ഇന്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് ഷിപ്പിങ്ങിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഡിഗ്രിയോ അല്ലെങ്കില്‍ ഡിപ്ലോമയ്‌ക്കോ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ലോജസ്റ്റിക്‌സ് ആന്‍ഡ് ഷിപ്പിങ്ങ് ആറ് മാസത്തെ കോഴ്‌സാണ്. പത്തിലോ,12 ലോ, ഡിഗ്രിയ്‌ക്കോ 50 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 12 മാസം ദൈര്‍ഘ്യമുളള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി കോഴ്‌സും ഇവിടെ ലഭ്യമാണ്. ഡിഗ്രിയും ബിടെകുമാണ് യോഗ്യത.

സ്‌കൂള്‍ ഫോര്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് ബിസിനസ്സ് സ്റ്റഡീസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9074616167.
വെബസൈറ്റ്: www.Slbs.in

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *