കർപ്പൂരം നിർമ്മാണം: വിജയം കൊയ്യാവുന്ന കുടുംബ സംരംഭം

കർപ്പൂരം നിർമ്മാണം: വിജയം കൊയ്യാവുന്ന കുടുംബ സംരംഭം

കർപ്പൂര നിർമ്മാണ സംരംഭത്തിന് വളരെയധികം സാധ്യതകൾ ഉണ്ട്. കർപ്പൂരം ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും മറ്റ് ജനവിഭാഗങ്ങളും ധാരാളമായി കർപ്പൂരം ഉപയോഗിക്കുന്നു. ചൂട് കുറഞ്ഞ പ്രദേശങ്ങളിലാണ് കർപ്പൂര മരങ്ങൾ വളരുന്നത്. ഈ മരത്തിൽ നിന്നുമാണ് കർപ്പൂര നിർമ്മാണത്തിനാവശ്യമായ റെഡിമിക്‌സ് നിർമ്മിക്കുന്നത്. റെഡിമിക്‌സ് വിപണിയിൽ ലഭിക്കുമെന്നതിനാൽ അസംസ്‌കൃത വസ്തു കിട്ടാൻ ബുദ്ധിമുട്ടില്ല.

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന നാനോ കുടുംബ സംരംഭമാണ് കർപ്പൂര നിർമ്മാണം. എല്ലാ സ്ഥലങ്ങളിലും വിപണി സാധ്യതകൾ ഉണ്ട്. കേരളത്തിൽ കർപ്പൂരം നിർമ്മിക്കുന്ന യൂണിറ്റുകൾ കുറവാണ്. അതു കൊണ്ട് തന്നെ മാർക്കറ്റ് കണ്ടെത്താൻ സാധിക്കും. കർപ്പൂര ബട്ടണുകൾ നിർമ്മിച്ച് പ്ലാസ്റ്റിക് കവറുകളുകളിലോ കണ്ടെയ്‌നറുകളിലോ ആക്കി വിൽപ്പന നടത്താം. വിതരണക്കാരെ നിയമിച്ചതിന് ശേഷം ഉല്പന്നം എത്തിച്ചു നൽകാം.

കർപ്പൂര ബട്ടണുകൾ തനിയെ നിർമ്മിക്കുന്ന ഓട്ടോമാറ്റിക് യന്ത്രങ്ങൾ ലഭ്യമാണ്. 5000 ബട്ടൺ വരെ തനിയെ നിർമ്മിച്ച് നൽകുന്ന യന്ത്രങ്ങളുണ്ട്. ഒരു ലക്ഷത്തോളം രൂപ ചെലവാക്കിയാൽ നമുക്ക് ഇതിനാവശ്യമായ സാധനങ്ങൾ ചെയ്യാനാകും. നല്ല രീതിയിൽ മാർക്കറ്റ് ചെയ്താൽ മികച്ച വരുമാനം ലഭിക്കുന്ന സംരംഭമാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *