ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ വിജയ കഥ

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ  വിജയ കഥ

രാജ്യം മുഴുവൻ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവട് വയ്ക്കുന്നതിന് മുൻപേ ഈ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കിയ വ്യക്തിയാണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജൂ രവീന്ദ്രൻ.ബൈജു ലേണിങ്ങ്‌സ് ആപ്പ് എന്നു കേട്ടാൽ എല്ലാവർക്കും അറിയാം. എഡ് ടെക്ക് സംരംഭത്തിലൂടെ ഈ രംഗത്തേക്ക് ബൈജു കടന്നു വന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുളള സ്റ്റാർട്ടപ്പിന്റെ ഉടമയിലേക്ക് അദ്ദേഹം വളർന്നു കഴിഞ്ഞു. ഇന്ന് 1650 കോടി ഡോളർ മൂല്യം വരുന്ന കമ്പനിയായി ബൈജൂസ് ആപ്പ് വളർന്നിരിക്കുകയാണ്.

അടുത്തിടെ 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തിയതാണ് ബൈജൂസിനെ ഒന്നാമത് എത്താൻ സഹായിച്ചത്. മൊത്തം മൂല്യം നോക്കുമ്പോൾ പേടിഎമ്മിനെ വരെ മറികടന്നാണ് കമ്പനി കുതിക്കുന്നത്. ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും സംരംഭകർക്കുമെല്ലാം അദ്ദേഹത്തിന്റെ യാത്ര പ്രചോദനമാണ്. ബിസിനസിൽ മുൻപരിചയമൊന്നുമില്ലാതെ ഈ രംഗത്ത് എത്തിയ ബൈജൂ എഡ്‌ടെക്ക് ലോകം കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയാകുന്നതിന് മുൻപ് ഏറ്റവും മൂല്യമുളള എഡ്‌ടെക്ക് കമ്പനി എന്ന ബഹുമതിയും കമ്പനി നേടിയിരുന്നു.

ബൈജൂസിന്റെ വളർച്ച

ഇന്ത്യയിൽ ഓൺലൈൻ ക്ലാസുകൾ സജീവമല്ലാത്ത കാലത്ത് തന്നെ സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച് ഓൺ ലൈൻ ട്യൂഷൻ ആരംഭിച്ചതാണ് ബൈജുവിന്റെ നേട്ടം. ഇതു തന്നെയാണ് ബൈജു രവീന്ദ്രന്റെ വളർച്ചവേഗത്തിലാക്കിയതും. ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ബൈജു രവീന്ദ്രൻ. അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് രവീന്ദ്രൻ. പഠനത്തിൽ മിവകു പുലർത്തിയിരുന്ന ബൈജു, അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലുമായിരുന്നു പഠനം. പഠിക്കുന്ന സമയത്ത് മാത് സ് ഒളിമ്പ്യാഡിലും, സയൻസ് ക്വിസ്സിലുമെല്ലാം വിജയിയായിരുന്നു. പ്ലസ്ടു പഠന ശേഷം കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജിൽ ബിടെക്കിന് ചേർന്നു. ബിടെക് പൂർത്തിയാക്കിയ ശേഷം മൾട്ടി നാഷണൽ ഷിപ്പിങ്ങ് കമ്പനിയിൽ സർവ്വീസ് എൻജീനയറായി ജോലി ചെയ്തു. അവധിക്ക് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളെ കാണാൻ ബംഗ്ലൂരുവിലേക്ക് പറന്നു.

സുഹൃത്തുക്കൾ ഐഐഎം കാമ്പസുകളിലെ എംബിഎ പ്രവേശനത്തിനായുളള ക്യാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിന് ബൈജും അവരെ സഹായിക്കുകയും കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ക്യാറ്റ് എഴുതുകയും ചെയ്തു. ക്യാറ്റ് പരീക്ഷ വലിയ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ എങ്ങനെ നേടാനായി എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു. പഠനം വളരെ രസകരവും എളുപ്പവുമാക്കുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. അത് മറ്റുളളവരിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും അദ്ദേഹം ചിന്തിച്ചു.അങ്ങനെ 2007ൽ ബംഗ്‌ളൂരിവിലെ ജ്യോതി നിവാസ് കോളേജിൽ വാരാന്ത്യങ്ങളിൽ ക്യാറ്റ് പരിശീലന ക്ലാസുകൾ നടത്താൻ തുടങ്ങി. ബൈജുവിന്റെ ക്ലാസ് ഇഷ്ടപ്പെട്ട് വിദ്യാർത്ഥികളുടെ എണ്ണം കൂടി കൊണ്ടിരുന്നു. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിച്ചു. ഇതിന് പുറമെ മറ്റു പൊതു പ്രവേശന പരീക്ഷകൾക്കുളള പരിശീലനവും തുടങ്ങി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കുട്ടികളിലേക്ക് ലളിതമായ പഠന മാർഗങ്ങൾ പരിചയപ്പെടുത്താനുളള ശ്രമങ്ങൾ തുടർന്നു. ഇതിനു പിന്നാലെ ബൈജു രവീന്ദ്രനും , ദിവ്യ ഗോകുൽനാഥും ചേർന്ന് 2011 ലാണ് ആപ്പ് വികസിപ്പിക്കുന്നത്. തിങ്ക് ആൻഡ് ലോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയ്ക്ക് രൂപം നൽകി. നാലു വർഷത്തെ ശ്രമഫലമായി സ്‌കൂൾ കുട്ടികൾക്കായി കണക്ക് ശാസ്ത്രം എന്നീ വിഷയങ്ങളിലുളള കണ്ടന്റ് തയ്യാറാക്കി മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കി. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിങ്ങ് ആപ്പിന തുടക്കമാകുന്നത്. 2021 സാമ്പത്തിക വർഷം കഴിഞ്ഞ വർഷത്തിനേക്കാൾ ഇരട്ടി വരുമാനം കമ്പനി നേടി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *