കൊറോണയെ തുരത്താന്‍ ഇനി ത്രിഡി പ്രിന്റെഡ് മാസ്‌കും; വ്യത്യസ്ത ആശയവുമായി ഒരു സ്റ്റാര്‍ട്ടപ്പ്

കൊറോണയെ തുരത്താന്‍ ഇനി ത്രിഡി പ്രിന്റെഡ് മാസ്‌കും; വ്യത്യസ്ത ആശയവുമായി ഒരു സ്റ്റാര്‍ട്ടപ്പ്

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഒരു മാസ്‌ക് ആണ് നമ്മള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇരട്ട മാസ്‌ക് ശീലമായിക്കഴിഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആകുന്ന ഒരു ആന്റി വൈറല്‍ മാസ്‌ക് ആണ് ഇപ്പോള്‍ ട്രെന്‍ഡ്. പൂനെയിലെ ഒരു സ്റ്റാര്‍ട്ടപ്പാണ് ടെക്‌നോളജി ഡവലപ്‌മെന്റ് ബോര്‍ഡുമായി ചേര്‍ന്ന് പ്രത്യേക മാസ്‌ക് വികസിപ്പിച്ചത്.

കൊറോണയെ ചെറുക്കാം എന്നു മാത്രമല്ല ഈ മാസ്‌കിന് വിലയും കുറവാണ്. ത്രിഡി മാസ്‌കുകള്‍ കൂടാതെ എന്‍ 95 മാസ്‌കുകളും, തുണി മാസ്‌കുകളും എല്ലാം സംരംഭം പുറത്തിറക്കുന്നുണ്ട്. സോഡിയം ഒലുഫിന്‍ സള്‍ഫേറ്റ് മിശ്രിതം കൊണ്ടുള്ള കോട്ടിങ് ഉള്ള മാസ്‌ക് ആണെന്നതാണ് വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കും എന്ന ഉറപ്പ് നല്‍കാന്‍ കാരണം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒക്കെ വ്യാപകമായി ഉപയോഗിക്കുന്ന മിശ്രിതം മുറിയിലെ താപനിലയില്‍ രൂപമാറ്റം ഒന്നും സംഭവിക്കാത്തത് ആയിരിക്കും എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്. 95 ശതമാനവും ബാക്ടീരിയകളെയും പ്രതിരോധിക്കും.
തിന്‍ക്‌സര്‍ ടെക്‌നോളജി എന്ന കമ്പനിയാണ് മാസ്‌ക് വികസിപ്പിച്ചത്.

ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദദനവും ആരംഭിച്ചിട്ടുണ്ട്. 6000-ത്തില്‍ അധികം മാസ്‌കുകള്‍ വിവിധ എന്‍ജിഒകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. തിന്‍ക്‌സര്‍ ടെക്‌നോളജി എന്ന കമ്പനിയാണ് മാസ്‌ക് വികസിപ്പിച്ചത്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദദനവും ആരംഭിച്ചിട്ടുണ്ട്. 6000-ത്തില്‍ അധികം മാസ്‌കുകള്‍ വിവിധ എന്‍ജിഒകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. പ്രത്യേക തരം മാസ്‌കിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ ശീതള്‍ കുമാര്‍ സംബാദ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *