വാക്‌സിന്‍ ഡ്രോണില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

വാക്‌സിന്‍ ഡ്രോണില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: കോവിഡ് വാകിസിനും മറ്റു ജീവന്‍ രക്ഷാ മരുന്നുകളും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡ്രോണുകളിലെത്തിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വിവിധ ഏജന്‍സികളില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. 35 കിലോമീറ്റര്‍ ദൂരത്തിലേറെ സഞ്ചരിക്കാന്‍ കഴിവുള്ളതും നാലു കിലോഗ്രാമിലേറെ ഭാരമുള്ള വസ്തുക്കള്‍ സംവഹിക്കാന്‍ ശേഷിയുള്ളതുമായ ഡ്രോണുകള്‍ കൈവശമുള്ളവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.

ആദ്യ ഘട്ടത്തില്‍ 90 ദിവസത്തേക്കാകും കരാര്‍ നല്കുക. പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചാല്‍ കൂടുതല്‍ ദിവസത്തേക്കു പ്രവര്‍ത്തനാനുമതി നല്‍കും. ഐസിഎംആറും ഐഐടി കാണ്‍പൂരും സംയുക്തമായാണ് ഡ്രോണുകളിലൂടെയുള്ള വാക്‌സിന്‍ വിതരണത്തിന്റെ സാധ്യതകള്‍ പഠിച്ച് മാര്‍ഗരേഖ തയ്യാറാക്കിയത്. റോഡ് മാര്‍ഗത്തിലൂടെ സുഗമമായി എത്താനാകാത്തതും വാക്‌സിന്‍ സംഭരണശേഷിയില്ലാത്തതുമായ സ്ഥലങ്ങളിലാകും വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകളെ ഉപയോഗിക്കുക

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *