ശതകോടീശ്വരൻ മാത്രമല്ല കൃഷിക്കാരൻ കൂടിയാണ് ബിൽഗേറ്റ്‌സ്

ശതകോടീശ്വരൻ മാത്രമല്ല കൃഷിക്കാരൻ കൂടിയാണ് ബിൽഗേറ്റ്‌സ്

ലോകത്തിലെ മുൻനിര ശതകോടീശ്വരനിൽ ഒരാളായ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സിഇഒ ബിൽഗേറ്റ്‌സിനെ കുറിച്ചുളള പുതിയ റിപ്പോർട്ടിൽ ഞെട്ടിയിരിക്കുകയാണ് ബിസിനസ്സ് ലോകം. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയാണെന്നുളളത് പലരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

യുഎസിൽ ഏറ്റവും കൂടുതൽ കൃഷിഭൂമിയുളള ആളാണ് ബിൽ ഗേറ്റ്‌സ് കഴിഞ്ഞ പത്ത് വർഷത്തോളമായി ബിൽഗേറ്റ്‌സും ഭാര്യ മെൻലിൻഡ ഗേറ്റ്‌സും ചേർന്ന് യുഎസിൽ 9000 ഏക്കർ ഫാം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 18 ഓളം അമേരിക്കൻ സംസ്ഥാനങ്ങളിൽ സ്വന്തമായി ഭൂമിയുണ്ട്. വാഷിങ്ങ്ടണിൽ മാത്രം 14,000 ഏക്കർ ഭൂമി ബിൽഗേറ്റ്‌സിനുണ്ട്.വിശാലമായ ഉരുളക്കിഴങ്ങ് കൃഷി ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.

എൻബിസിയുടെ റിപ്പോർട്ട് പ്രകാരം വടക്കൻ ലൂസിയാനയിലെ 70,000 ഏക്കർ സ്ഥലം ബിൽഗേറ്റ്‌സിന് സ്വന്തമായി ഉണ്ട്. ഈ സ്ഥലത്ത് സോയാബീൻ, ധാന്യങ്ങൾ, പരുത്തി എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നാണ് അറിവ്. ജോർജിയയിൽ മാത്രം 6000 ത്തോളം ഏക്കർ കൃഷി ഭൂമിയും ബിൽഗേറ്റ്‌സിനുണ്ട്. അതേസമയം ശതകോടീശ്വരൻ ഇത്രയധികം ഭൂമിയും കാർഷികോത്പന്നങ്ങളും കൈവശം വയ്ക്കുന്നതിനെ വിമർശിക്കുന്നവരും ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *