മഹാമാരിക്കാലത്ത് വീട്ടിൽ തുടങ്ങാം ഈ നാനോ സംരംഭങ്ങൾ

മഹാമാരിക്കാലത്ത് വീട്ടിൽ തുടങ്ങാം ഈ നാനോ സംരംഭങ്ങൾ

കോവിഡ് 19 മഹാമാരിയുടെ ആഘാതം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഗൾഫ് മേഖലയിൽ നിന്നുളള വരുമാനം കുറഞ്ഞു. നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടം നേരിട്ടു. പലരും നാടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. കേരളത്തിൽ പുതിയ തൊഴിൽ നേടുക ഇവരെയൊക്കെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഈ സാഹചര്യത്തിൽ ഉപജീവിക്കാൻ ചെറിയ സംരംഭങ്ങൾ തുടങ്ങേണ്ടത് അത്യാവശ്യമാണ്.

ഫ്രൂട്ട് ജാം, സോസ്

സംസ്ഥാനത്ത് ജാമുകളുടെയും സോസുകളുടെയും ഉപഭോഗം വർധിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും വീട്ടിലിരിക്കുമ്പോൾ ഇതു പോലുളള ഉൽപ്പന്നങ്ങൾക്ക് ഡിമാന്റ് ഏറെയാണ്. രാസപദാർത്ഥങ്ങൾ ചേർക്കാതെയുളള ജാമുകൾക്കും , സോസുകൾക്ക് ആവശ്യക്കാർ ഏറെയാണ്. വീട്ടിൽ നിർമ്മിച്ച് ഹോട്ടലുകളിലും ബേക്കറികളിലും വിപണനത്തിനായി എത്തിക്കാം. കൂടാതെ വഴിയോര കച്ചവടക്കാർക്ക് നൽകിയും വിപണനം നടത്താനുളള സാധ്യത ഉണ്ട്. തക്കാളി, പൈനാപ്പിൾ,മുന്തിരി, മിക്‌സ്ഡ് ജാമുകളും, സോയാ, തക്കാളി, ചില്ലി സോസുകളും വിപണിയിലെത്തിക്കാം. യന്ത്രങ്ങളും മറ്റും ഉപകരണങ്ങൾക്കുമായി 50,000 രൂപ നിക്ഷേപിക്കാം. ഒരു ലക്ഷം രൂപയോളം മുതൽമുടക്കിയിൽ നല്ല ലഭിക്കുന്ന സംരംഭമാണിത്.

ഇഡ്ഡലി ദോശ നിർമ്മാണം

ഇഡ്ഡലിയും ദോശയും പാചകം ചെയ്യുന്നതിനുളള റെഡിമെയ്ഡ് മാവുകൾ നിർമ്മിക്കുന്ന സംരംഭത്തിന് ഇന്ന് വളരെയധികം സാധ്യതകൾ ഉണ്ട്. ഈ സംരംങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും വീട്ടമ്മമാർക്ക് ചെയ്ത് വിജയിപ്പിക്കാവുന്നതാണ്. ഒരു കുടുംബ സംരംഭം എന്ന നിലയിൽ യൂണിറ്റുകൾ തുറന്ന് ഈ സംരംഭത്തിന് തുടക്കമിടാവുന്നതാണ്. യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് ആകർഷകമായ പായ്ക്കിങ്ങിൽ ബ്രാന്റിങ്ങ് നടത്തിയാണ് വിപണനം നടത്തുക. ചെറുകിടക്കാരുടെ മാവിന് ആവശ്യക്കാർ ഏറെയാണ്. വലിയ ബ്രാന്റിങ്ങോ, മാർക്കറ്റിങ്ങോ ആവശ്യമില്ല. ഗുണനിലവാരമുളള അരിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിക്കുക എന്നതാണ് പ്രധാനം. ഗുണമേന്മ നല്ലതായാൽ ചുരുങ്ങിയ കാലം കൊണ്ട് വിപണി നേടാം. ചെറിയ പരിശീലനം നേടിയാൽ ഈ വ്യവസായം ആരംഭിക്കാവുന്നതാണ്. തട്ടുകടകൾക്കും ഹോട്ടലുകൾക്കും മാവ് നേരിട്ട് വിതരണം നടത്താം. ഇത് വളരെ ഗുണകരമായ മാർക്കറ്റിങ്ങ് രീതിയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *