ബീച്ചിലിരുന്ന് പണിയെടുക്കാം ; വര്‍ക്കേഷനുമായി ഐആര്‍സിടിസി

ബീച്ചിലിരുന്ന് പണിയെടുക്കാം ; വര്‍ക്കേഷനുമായി ഐആര്‍സിടിസി

വീടിനുള്ളിലിരുന്ന് പണിയെടുക്കുന്ന ആള്‍ക്കാരെ പുറത്തേയ്ക്കിറക്കിയ ഐആര്‍സിടിസിയുടെ ഏറ്റവും പുതിയ പദ്ധതിയാണ് ‘വര്‍ക് ഫ്രം ഹോട്ടല്‍ വിത്ത് നേച്ചര്‍’. ഇവരുടെ ബീച്ച് വര്‍ക്കേഷന്‍ പാക്കേജിന്റെ ഭാഗമാണ് വര്‍ക് ഫ്രം ഹോട്ടല്‍ വിത്ത് നേച്ചര്‍. വര്‍ക്കും വെക്കേഷനും ഒരുമിച്ച് ചേരുന്നതാണ് വര്‍ക്കേഷന്‍. ഒരു അവധിക്കാലത്തിന്റെ എല്ലാ ആലസ്യങ്ങളും ആസ്വദിച്ച് കൃത്യമായി ജോലി ചെയ്യുന്ന പരിപാടിയാണിത്. വളരെ റിലാക്‌സായി ജോലി ചെയ്യുവാനും മറ്റ് ആകുലതകളൊന്നുമില്ലാതെ അവധിക്കാലം പോലെ സമയം ചിലവഴിക്കുവാനും സാധിക്കുമെന്നതാണ് വര്‍ക്കേഷന്റെ പ്രത്യേകത.

പാന്‍ഡെമിക് കാരണം, ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ കൂടിയതോടെ, ആളൊഴിഞ്ഞതും സ്വകാര്യവുമായ അന്തരീക്ഷങ്ങള്‍ക്കായുള്ള ആവശ്യം വര്‍ദ്ധിച്ചു. ഈ വേനല്‍ക്കാലത്ത് ഹോട്ടലില്‍ നിന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) പുതുതായി ആരംഭിച്ച യാത്രാ പദ്ധതികള്‍ ഒഡീഷ പുരി, കൊണാര്‍ക്ക്, ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലെ ബീച്ച് വര്‍ക്കേഷനാണ്. ബീച്ചിനടുത്തുള്ള പ്രകൃതിദത്തമായ അന്തരീക്ഷവും ഹോട്ടല്‍ മുറികളുടെ സുഖസൗകര്യങ്ങളും പ്രകൃതിഭംഗിയുമെല്ലാം ഈ വെക്കേഷനില്‍ ലഭിക്കും. അവരുടെ ദിനചര്യകള്‍ക്കൊപ്പം വിശ്രമിക്കാനും ആസ്വദിക്കാനും .ഒപ്പം ഓഫീസ് ജോലികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പാക്കേജ് അനുസരിച്ച് കൊണാര്‍ക്ക്, പുരി, ഗോപാല്‍പൂര്‍ എന്നിവിടങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാം. പാക്കേജിന്റെ കാലാവധി കുറഞ്ഞത് മൂന്ന് രാത്രികളായിരിക്കും, അത് പ്രോറേറ്റ് അടിസ്ഥാനത്തില്‍ നീട്ടാം. സമാനമായ യാത്രാ പാക്കേജുകളും മറ്റ് സ്ഥലങ്ങള്‍ക്കായി പരിശോധിക്കുന്നുണ്ടെന്ന് ഐആര്‍സിടിസി കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു.

ഐആര്‍സിടിസിയുടെ കണക്കനുസരിച്ച് പുരിയുടെ മൂന്ന് രാത്രിയും നാല് ദിവസത്തെയും യാത്രാ പാക്കേജ് 6,165 രൂപയില്‍ ആരംഭിക്കുന്നു; കൊണാര്‍ക്കിനായുള്ള പാക്കേജ് 12,600 രൂപയില്‍ ആണ് തുടങ്ങുന്നത് കൂട്ടത്തില്‍ ചിലവേഖിയത് ഗോപാല്‍പൂര്‍ പാക്കേജാണ്.ഗോപാല്‍പൂര്‍ യാത്രാ പാക്കേജ് 19,945 രൂപയില്‍ ആരംഭിക്കുന്നു. അണുവിമുക്തമാക്കിയ മുറികള്‍, മൂന്ന് നേരം ഭക്ഷണം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം), രണ്ടുതവണ ചായ അല്ലെങ്കില്‍ കോഫി, വാഹനത്തിന് സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലം, കോംപ്ലിമെന്ററി വൈ-ഫൈ സൗകര്യം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഈ ഐആര്‍സിടിസി യാത്രാ പാക്കേജുകളില്‍ ഉള്‍പ്പെടുന്നു. കര്‍ശനമായ കൊവിഡ് അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളും ഉയര്‍ന്ന നിലവാരമുള്ള ശുചിത്വവും പാലിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു. 2021 ജൂണ്‍ 9 മുതല്‍ ബുക്കിംഗ് ആരംഭിച്ചു.

സമാനരീതിയില്‍ ഐആര്‍സിടിസി മുന്‍പ് കേരളത്തിലും വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് നടപ്പാക്കിയിരുന്നു. കോവളം, ആലപ്പുഴയിലെ മാരാരി, കുമരകം, കൊച്ചി, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിലാണ് പാക്കേജ് ലഭ്യമാവുക. ഏറ്റവും കുറഞ്ഞത് അഞ്ച് രാത്രികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10,126 രൂപ മുതല്‍ പാക്കേജ് ആംരംഭിക്കും. കൂടുതല്ഡ ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ അതിനനുസരിച്ച് നീട്ടിയെടുക്കുവാനും സാധിക്കും. ഐആര്‍സിടിസി വെബ്സൈറ്റ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡിലും , ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ഐആര്‍സിടിസി ടൂറിസം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി പാക്കേജുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുവാന്‍ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *