തിരിച്ച് വരവിന് തയ്യാറെടുത്ത് കേരള വിനോദ സഞ്ചാര മേഖല: സമ്പൂര്‍ണ വാക്‌സിനേറ്റഡ് സോണ്‍ ആക്കും

തിരിച്ച് വരവിന് തയ്യാറെടുത്ത് കേരള വിനോദ സഞ്ചാര മേഖല: സമ്പൂര്‍ണ വാക്‌സിനേറ്റഡ് സോണ്‍ ആക്കും

തിരുവനന്തപുരം: വിനോദ സഞ്ചാരംഗത്ത് തിരിച്ചുവരവിനൊരുങ്ങി കേരളം. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ജൂലൈ 15 ഓടുകൂടി പൂര്‍ണമായും വാക്‌സസിനേറ്റഡ് സോണ്‍ ആയി പ്രഖ്യാപിക്കും. ഇവിടങ്ങളില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുവാനുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തുകയും അവരെ മുന്‍നിര കോവിഡ് പോരാളികളായി പരിഗണിച്ച് അവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട്സ്‌പോട്ടുകള്‍ നൂറു ശതമാനം വാക്‌സിനേഷന്‍ സോണുകളാക്കി മാറ്റുന്നതോടെ വിനോദ സഞ്ചാരരംഗത്ത് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാന ബജറ്റില്‍ ടൂറിസം പുനരുജ്ജീവനത്തിനായി 30 കോടി രൂപ നീക്കിവച്ചിരുന്നു. കൂടാതെ വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിന് 50 കോടി രൂപയും അധികം നീക്കിവച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *