ജെഫ് ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് ഒരു യാത്ര: ചെലവ് 205 കോടി രൂപ

ജെഫ് ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് ഒരു യാത്ര: ചെലവ് 205 കോടി രൂപ

ലോകത്തെ ഏറ്റവും വലിയ സമ്പന്നനൊപ്പം പണം മുടക്കി ബഹിരാകാശത്തേക്ക് പോകാൻ ഒരാൾ ചെലവഴിച്ചത് 205 കോടി രൂപ.ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനൊപ്പമുളള ബഹിരാകാശ യാത്രയ്ക്ക് സീറ്റ് ലഭിച്ചത് ലേലം വിളിയിലൂടെയാണ്. ബെസോസിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ ജൂലായ് 20 നാണ് ബഹിരാകാശ യാത്ര നടത്തുന്നത്. സഹോദരൻ മാർക്ക് ബെസോസും ഈ യാത്രയിൽ ജെഫ് ബെസോസിനൊപ്പമുണ്ട്.

എലൻ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉൾപ്പടെയുളള കമ്പനികളെ വെല്ലുവിളിച്ചാണ് ബ്ലൂ ഒറിജിന്റെ ആദ്യ സ്‌പേസ് ടൂർ. ഏഴ് മിനിറ്റ് മാത്രം നിന്ന് ലേലത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് കോടിയിലധികം ടോളറോളം ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു. വാണിജ്യാടിസ്ഥാനത്തിലുളള ബഹികാരാകാശ യാത്രയ്ക്ക് ഇതിലൂടെ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭ്രമണപഥത്തിൽ ഫ്‌ളൈറ്റുകൾ എത്തിക്കാനുളള സ്‌പേസ് എക്‌സ് പദ്ധതിയ്ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ആമസോൺ സിഇഒ സ്ഥാനമൊഴിയുന്ന ജെഫ് ബെസോസ് ബ്ലൂ ഒറിജിൻ ഉൾപ്പടെയുളള സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെക്‌സസിൽ ഒരു ഡസനിലധികം പരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് ബ്ലൂ ഒറിജിൻ ഒരു ഡസനോളം ആളുകളുമായി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *