കൊവിഡ് പ്രതിസന്ധി: വാഹനനികുതി ഉള്‍പ്പെടെ അടക്കാനുള്ള സമയപരിധി നീട്ടി

കൊവിഡ് പ്രതിസന്ധി: വാഹനനികുതി ഉള്‍പ്പെടെ അടക്കാനുള്ള സമയപരിധി നീട്ടി

കൊവിഡ് കാല പ്രതിസന്ധി കണക്കിലെടുത്ത് വാഹനനികുതി ഉള്‍പ്പെടെ, വിവിധ നികുതികള്‍ അടക്കാനുള്ള സമയപരിധി നീട്ടി നല്‍കി. കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വക്കാനാകില്ല. ഓട്ടോറിക്ഷ, ടാക്‌സി, സ്റ്റേജ് കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി അടക്കാന്‍ ആഗസ്റ്റ് 31 വെരെ സാവകാശം നല്‍കിയിരുന്നു. ഇത് നവംബര്‍ 30 വരെയാണ് നീട്ടിയത്. ടേണ്‍ ഓവര്‍ ടാക്‌സ് അടക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകും. പിഴ ഇളവോടെ ജിഎസ്ടി കുടിശ്ശിക അടക്കാനുള്ള ആംനസ്റ്റി പദ്ധതി ഒക്ടോബര്‍ 31 വരെ നീട്ടി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *