സൗഹൃദത്തിന്റെ കരുത്തില്‍ പിറന്ന സംരംഭം: ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന ആസ്‌പെയര്‍ ഐടി അക്കാദമിയെ അറിയാം

സൗഹൃദത്തിന്റെ കരുത്തില്‍ പിറന്ന സംരംഭം: ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന ആസ്‌പെയര്‍ ഐടി അക്കാദമിയെ അറിയാം

സ്വന്തമായൊരു ബിസിനസ്സ് സംരംഭം സ്വപ്‌നം കണ്ടവരായിരുന്നു സുഹൃത്തുക്കളായ നീതുവും, റീബയും,നിമിഷയും. പലപ്പോഴും ഇവര്‍ തങ്ങളുടെ ബിസിനസ്സ് ആശയത്തെ കുറിച്ച് സംസാരിക്കുകമായിരുന്നു. മൂന്നും പേരുടെയും ആശയങ്ങള്‍ ഇഴചേര്‍ത്ത് ഒരു സംരംഭമാക്കിയാല്‍ എന്താണെന്ന തോന്നലില്‍ നിന്നുമാണ് പുതിയൊരു ബിസിനസ്സ് ആകാമെന്ന ആശയം മുന്നോട്ട് വരുന്നത്. തങ്ങള്‍ സംസാരിച്ച
സംരംഭകത്വ ആശയം ഒരു സ്വപ്‌നമായി അവശേഷിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് സോഫ്റ്റ് വെയറിന്റെ പുതിയ സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്. അങ്ങനെ 2019 സെപ്റ്റംബറില്‍ അവരുടെ ആഗ്രഹം സഫലമായി.ആസ്‌പെയര്‍ ഐടി അക്കാദമിയിലൂടെ മൂവര്‍ സംഘം സംരംഭക രംഗത്തേക്ക് ചുവടുവയ്ച്ചു. ഇവരുടെ ഈ ബിസിനസ്സ് യാത്രയില്‍ പിന്തുണയേകി കൂടെ നിന്നത് സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍മാരായ ഭര്‍ത്താക്കന്മാരാണ്.

ആസ്‌പെയര്‍ അക്കാദമി

ആസ്‌പെയര്‍ ഐടി അക്കാദമി ജോലി സ്വപ്‌നം മനസ്സില്‍ കണ്ടു നടക്കുന്നവര്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്.ധാരാളം പേര്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് ജോലി നേടിയെടുക്കാനുളള അവസരം തുറന്നിടുക എന്നതായിരുന്നു ആശയം.എറണാകുളം കലൂര്‍ റോഡിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ഐടി കമ്പനിയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ആസ്‌പെയര്‍ അക്കാദമിയിലെ പരിശീലനം മികച്ച ഫലം നല്‍കും. ഉദ്യോഗാര്‍ത്ഥികളെ മികച്ച പരിശീലനത്തിലൂടെ ജോലി നേടാന്‍ പ്രാപ്താരാക്കുന്നു. സോഫ്റ്റ് വെയര്‍ രംഗത്ത് പരിചയ സമ്പത്തുളള അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.

കോഴ്‌സുകള്‍

ഇന്‍ഡസ്ട്രിയില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുളള പൈത്തോണ്‍, ആംഗുലര്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്ങ്, പിഎച്ച്പി, നെറ്റ് കോഴ്‌സുകളാണ് ഇവിടെ കൊടുക്കുന്നത്. കംമ്പ്യൂട്ടര്‍ അടിസ്ഥാന വിഷമായി പഠിച്ച ഡിഗ്രി, ബി.ടെക്, എം.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പരിശീലനം നേടാം. ഓരോ കോഴ്‌സിന്റെയും കാലാവധി മൂന്ന് മാസമാണ്. 15,000 രൂപയാണ് ഫീസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്തി കൊടുക്കുന്നതിനും സഹായിക്കുന്നു.

നേട്ടം
ഒന്നര വര്‍ഷം കൊണ്ട് മൂന്നിറലധികം കുട്ടികള്‍ ആസ്‌പെയര്‍ അക്കാദമിയുടെ കോഴ്‌സ് പൂര്‍ത്തികരിച്ചു. ഇതു കൂടാതെ ഇവര്‍ക്ക് ജോലി നേടി കൊടുക്കാന്‍ കഴിഞ്ഞതും അക്കാദമിയുടെ നേട്ടമാണ്.കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ക്ലാസുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്തി. ഇപ്പോള്‍ ധാരാളം കുട്ടികള്‍ ഓണ്‍ലൈന്‍ വിവിധ കോഴ്‌സുകള്‍ പഠുക്കുന്നു. കുട്ടികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സഹായിക്കുന്ന കോഴ്‌സുകളില്‍ പരിശീലനം കൂടുതല്‍ കൊടുക്കുക. ഇതിലൂടെ അവരെ ജോലി ലഭ്യമാക്കുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഐടി അക്കാദമിയുടെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
9947244333,വെബ്സൈറ്റ് : aspireitacademy.in

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *