എല്‍പിജി സിലിണ്ടറുകള്‍ ഇനി ഇഷ്ടമുള്ള ഏജന്‍സിയില്‍നിന്ന് റീഫില്‍ ചെയ്യാം

എല്‍പിജി സിലിണ്ടറുകള്‍ ഇനി ഇഷ്ടമുള്ള ഏജന്‍സിയില്‍നിന്ന് റീഫില്‍ ചെയ്യാം

ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില് ചെയ്യാനുള്ള സൗകര്യമൊരുക്കി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്‌തെടുക്കാനാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാെ മാത്രമേ റിഫില്ലിങ്ങിലായി ഉപയോക്താക്കള്‍ക്ക് സമീപിക്കാനാകുകയുള്ളൂ.

മൊബൈല്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി എല്‍പിജി റീഫില്‍ ബുക്ക് ചെയ്യുമ്പോഴാണ് ഈ സേവനം ലഭിക്കുക. ബുക്ക് ചെയ്യുന്ന സമയത്ത് റീഫില്‍ ചെയ്യുന്ന വിതരണക്കാരുടെയും അവരുടെ റേറ്റിങും ചുവടെ കൊടുത്തിട്ടുണ്ടാകും. ഈ റേറ്റിങ് അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാനാകും. പട്ടികയിലുള്ള തൊട്ടടുത്തുള്ള ഏത് ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരേയും തിരഞ്ഞെടുക്കാം.

ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുഡ്ഗാവ്, പൂനെ, റാഞ്ചി എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനുമുള്ള സൗകര്യം ഒഎംസികള്‍ ഒരുക്കിയിട്ടുണ്ട്. ആമസോണ്‍ പേ, പേടിഎം, സര്‍ക്കാരിന്റെ ഉമാങ്ക് (UMANG) ആപ്പ്, ഭാരത് ബില്‍ പേ സിസ്റ്റം ആപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ ഒരേ പ്രദേശത്തുള്ള വിതരണക്കാര്‍ക്ക് എല്‍പിജി കണക്ഷന്‍ ഓണ്‍ലൈനായി പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒഎംസി അവതരിപ്പിച്ചിട്ടുണ്ട്. അതത് ഒഎംസി വെബ് പോര്‍ട്ടലുകള്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഇതിന് സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *