കമ്പനികളിലെ ഉന്നത പദവികളിലേക്കുളള വനിതകളുടെ നിയമനത്തില്‍ വര്‍ധന: ജോബ്‌സ്‌ഫോര്‍ഹെര്‍ റിപ്പോര്‍ട്ട്

കമ്പനികളിലെ ഉന്നത പദവികളിലേക്കുളള വനിതകളുടെ നിയമനത്തില്‍ വര്‍ധന: ജോബ്‌സ്‌ഫോര്‍ഹെര്‍ റിപ്പോര്‍ട്ട്

കമ്പനികളിലെ മിഡില്‍ മാനേജ്‌മെന്റ്- സീനിയര്‍ മാനേജ്‌മെന്റ് തലങ്ങളിലേക്കുളള വനിതകളുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ജോബ് പ്ലാറ്റ്‌ഫോമായ ജോബ്‌സ്‌ഫോര്‍ഹെറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ലെ 18 ശതമാനത്തില്‍ നിന്ന് 2020 ല്‍ 43 ശതമാനമായി കമ്പനികളുടെ ഉന്നത തലങ്ങളിലേക്കുളള സ്ത്രീകളുടെ നിയമനത്തില്‍ വര്‍ധനയുണ്ടായി.

‘ഡിവ്‌ഹെര്‍സിറ്റി ബെഞ്ച്മാര്‍ക്കിംഗ് റിപ്പോര്‍ട്ട് 2020-21’ എന്ന റിപ്പോര്‍ട്ടില്‍, കോര്‍പ്പറേറ്റ് ഇന്ത്യയുടെ വിവിധ തലങ്ങളിലുളള സ്ത്രീകളുടെ കരിയര്‍ മുന്നേറ്റങ്ങളില്‍ കോവിഡ്19 പാന്‍ഡെമിക്കിന്റെ സ്വാധീനം വിശകലനം ചെയ്യുന്നു. വിവിധതരം വ്യവസായങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും മുന്നൂറിലധികം കമ്പനികളില്‍ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പകര്‍ച്ചവ്യാധി പ്രതിസന്ധികളെ തുടര്‍ന്ന്, വിദൂര, വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതികള്‍ വര്‍ദ്ധിച്ചു. കൊവിഡിന് ശേഷമുളള കാലത്തും 40 ശതമാനം കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം മാതൃക തുടരാന്‍ സാധ്യതയുളളതായും റിപ്പോര്‍ട്ട് പറയുന്നു. പ്രസവ അവധി അടക്കമുളള നിരവധി വിഷയങ്ങളില്‍ ഇപ്പോഴും വനിതാ ജീവനക്കാര്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നു. വന്‍കിട സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍ എന്നിവയുള്‍പ്പെടെ 45 ശതമാനം കമ്പനികള്‍ മാത്രമാണ് ഇപ്പോഴും ആറുമാസത്തെ പ്രസവാവധി നല്‍കുന്നത്.

2017 ല്‍ രാജ്യം പാസാക്കിയ മെറ്റേണിറ്റി അമന്‍ഡ്‌മെന്റ് ബില്‍ പ്രകാരം, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളമുള്ള പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *