കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാവുന്ന പോപ്‌കോൺ ബിസിനസ്സിനെ അറിയാം

കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാവുന്ന പോപ്‌കോൺ ബിസിനസ്സിനെ അറിയാം

വളരെയധികം വിപണി സാധ്യതയുളള സംരംഭമാണ് പോപ്‌കോൺ നിർമ്മാണം. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഒരു സംരംഭമാണിത്. പണ്ട് കാലങ്ങളിൽ ഉത്സവ പറമ്പുകളിൽ നിന്നും ലഭിച്ചിരുന്ന പോപ് കോൺ പിന്നീട് തീയറ്ററുകളിലേക്കും പാർക്കുകളിലേക്കും വമ്പൻ ഷോപ്പുകളിലേക്കും ചേക്കേറി തുടങ്ങി. കാരമൽ, ചോക്ലേറ്റ്, ചീസ് , പിസ്ത, സ്‌ട്രോബറി തുടങ്ങിയ ഫ്‌ളേവറുകളിൽ ലഭിക്കും.

ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ച് വിവിധ ഫ്‌ളേവറുകളിലുളള പോപ് കോൺ നിർമ്മിക്കാനാകും. കപ്പുകളിലും പായ്ക്കറ്റുകളിലുമായാണ് പോപ്‌കോൺ വിപണിയിലെത്തിക്കുന്നത്. രണ്ട് മാസത്തോളം കേട്കൂടാതെ സൂക്ഷിക്കാൻ കഴിയും. പ്രീമിയം പായ്്ക്കിങ്ങിൽ നൂതന ഫ്‌ളേവറുകൾ ചേർത്ത് നൽകിയാൽ കൂടിയ വിലയ്ക്ക് വിൽക്കാനും സാധിക്കും.

പോപ് കോൺ നിർമ്മാണ യന്ത്രത്തിൽ ആവശ്യത്തിന് എണ്ണ പകർന്ന ശേഷം ആവശ്യമായ മസാല ചേർത്താണ് ഉണ്ടാക്കുന്നത്. തുടർന്ന് എണ്ണ പാകത്തിന് ചൂടായി കഴിയുമ്പോൾ യന്ത്രത്തിന്റെ ശേഷി മനസ്സിലാക്കി ചോളം നിറയ്ക്കാം. അഞ്ചോ, പത്തോ മിനിട്ടിനുളളിൽ തന്നെ ചോളം മലരായി മാറും. തുടർന്ന് ബ്ലന്റിങ്ങ് മെഷിനിൽ ആവശ്യമായ ഫ്‌ളേവറുകൾ ചേർത്ത് മിക്‌സ് ചെയ്ത് പോപ്പ് കോൺ നിർമ്മിക്കാം. ഗ്ലാസ് കപ്പുകളിൽ നിറച്ച് മുകൾ ഭാഗം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്യാം. പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലും നിറച്ച് സീൽ ചെയ്‌തെടുക്കാം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ്, ജി.എസ്.ടി, ഉദ്യോഗ് ആധാർ എന്നീ ലൈസൻസുകൾ ആവശ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *