എന്റര്‍പ്രൈസുകള്‍ക്കുള്ള വി നെക്സ്റ്റ് ജനറേഷന്‍ ക്ലൗഡ് ഫയര്‍വാള്‍ സൊല്യൂഷന്‍സ് അവതരിപ്പിച്ച് വി ബിസിനസ്

എന്റര്‍പ്രൈസുകള്‍ക്കുള്ള വി നെക്സ്റ്റ് ജനറേഷന്‍ ക്ലൗഡ് ഫയര്‍വാള്‍ സൊല്യൂഷന്‍സ് അവതരിപ്പിച്ച് വി ബിസിനസ്

വീടുകളിലിരുന്നു ജോലി ചെയ്യുന്ന രീതിയും ഡിജിറ്റല്‍ ഉപയോഗവും കൂടുതല്‍ വ്യാപകമായ സാഹചര്യത്തില്‍ വോഡഫോണ്‍ ഐഡിയയുടെ (വി) എന്റര്‍പ്രൈസുകള്‍ക്കായുള്ള വിഭാഗമായ വി ബിസിനസ് സ്ഥാപനങ്ങള്‍ക്കു വേണ്ടി ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനമായ വി ക്ലൗഡ് ഫയര്‍വാള്‍ അവതരിപ്പിച്ചു.

സുരക്ഷാ സാങ്കേതികവിദ്യാ സേവന ദാതാക്കളായ ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജിയുമായി സഹകരിച്ചാണ് വി ക്ലൗഡ് ഫയര്‍വാള്‍ അവതരിപ്പിക്കുന്നത്. ഗേറ്റ്വേ ആന്റീ വൈറസ്, ഡിഡിഒഎസ് സംരക്ഷണം, സുരക്ഷിതമായ വിപിഎന്‍, ഡാറ്റാ നഷ്ടം തടയല്‍, കൊണ്ടെന്റ് ഫില്‍ട്ടറിംഗ്, തല്‍സമയ ഇന്റലിജന്‍സ് തുടങ്ങി എല്ലാ പുതു തലമുറ ഫയര്‍വാള്‍ സംവിധാനങ്ങളും വി ക്ലൗഡിലുണ്ട്. ചെലവ് കുറഞ്ഞ ഈ സംവിധാനം സ്ഥാപനങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും അടിസ്ഥാന സൗകര്യം സ്ഥാപിക്കാതെ തന്നെ ഇതു പ്രയോജനപ്പെടുത്താന്‍ കഴിയും.

വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കെ വി ക്ലൗഡ് ഫയര്‍വാള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയേകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. സമഗ്രവും സംയോജിതവുമായ കണക്ടിവിറ്റിയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി വി ബിസിനസ് ഈ രംഗത്ത് മറ്റൊരു നിര്‍ണായക ചുവടു വെയ്പു കൂടി നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ബിസിനസുകള്‍ക്ക് വിയുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ നേട്ടം പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ക്ലൗഡ് ടെക്നോളജി സിഇഒ നീല്‍ പോള്ളോക്ക് ചൂണ്ടിക്കാട്ടി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *