അടുക്കള സ്മാർട്ടാകാൻ’സ്മാർട്ട് കിച്ചൺ പദ്ധതി’ : ഉപകരണങ്ങൾ വാങ്ങുന്നതിന് വനിതകൾക്ക് സർക്കാരിന്റെ ധനസഹായം

അടുക്കള സ്മാർട്ടാകാൻ’സ്മാർട്ട് കിച്ചൺ പദ്ധതി’  : ഉപകരണങ്ങൾ വാങ്ങുന്നതിന് വനിതകൾക്ക് സർക്കാരിന്റെ ധനസഹായം

അടുക്കളയിലേക്കുളള ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും സ്ത്രീകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണ് സ്മാർട്ട് കിച്ചൺ. ബജറ്റിൽ സ്മാർട്ട് കിച്ചണ് കിട്ടിയ പരിഗണന വീട്ടമ്മമാർക്ക് കൂടുതൽ പ്രതീക്ഷ നൽകുകയാണ്. പ്രധാനമായും ദരിദ്ര വിഭാഗത്തിലുളള വനിതകളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാരംഭ ഘട്ട പദ്ധതിയ്ക്കായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ.എസ്.എഫ്.ഇയുമായി ചേർന്നാണ് പദ്ധതി വിപുലീകരിക്കുക.വനിത ശിശുക്ഷേമ വകുപ്പ് ഉൾപ്പടെ ഇടപെട്ടാണ് പദ്ധതി രൂപ രേഖ തയ്യാറാക്കുക. ജൂലായ് 10 ഓടെ പദ്ധതി പ്രഖ്യാപിക്കും.

ഉപകരണങ്ങൾ വാങ്ങുന്നതിന് എടുക്കുന്ന വായ്പ പിന്നീട് തവണകളായി തിരിച്ചടയ്ക്കാം. 2021 മെയിലാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ബാങ്ക് ശാഖകളിൽ നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം.

സർക്കാർ ഉടമസ്ഥതയിലെ ധനകാര്യ സ്ഥാപനങ്ങളും ധനസഹായം നൽകും. ദരിദ്ര കുടുംബത്തിലെ സ്ത്രീകളെ ഉദ്ദേശിച്ചാണ് പദ്ധതി. ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് തുടങ്ങിയവയുടെ കോപ്പി നൽകി പദ്ധതിയ്ക്കായി അപേക്ഷിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *