വമ്പൻ അവസരങ്ങളുമായി ഓൺലൈൻ ബിസിനസ്സ്

വമ്പൻ അവസരങ്ങളുമായി ഓൺലൈൻ ബിസിനസ്സ്

കോവിഡിനെയും ലോക്ക്ഡൗണിനെയും തുടർന്ന് എല്ലാ ബിസിനസ്സുകളും ഓൺലൈനിലേയ്ക്ക് മാറിയിരിക്കുകയാണ്. വീടുകളിലേക്കുളള സാധനങ്ങളെല്ലാം ഓൺലൈനായി വാങ്ങിക്കുന്നു. എല്ലാം തന്നെ വീട്ടു പടിക്കലിൽ എത്തുന്ന കാലമാണിത്. അതു കൊണ്ട് തന്നെ ഓൺലൈൻ ബിസിനസ്സിന് വമ്പൻ അവസരങ്ങൾ ഒരുങ്ങുകയാണ്.

സാധ്യതയുളള ഉൽപ്പന്നങ്ങൾ കണ്ടെത്തുക

ആളുകൾക്ക് ആവശ്യമായ ഉല്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനം. ഗൂഗിൾ ട്രെൻഡ്‌സ്,ഇബേ ടോപ്പ് പ്രൊഡക്ട്‌സ്,ആമസോൺ ബെസ്റ്റ് സെല്ലർ എന്നീ പോർട്ടലുകളിൽ നിലവിൽ ട്രെൻഡുളള ഉല്പന്നങ്ങൾ കണ്ടെത്താനാകും. ഉൽപ്പന്നമോ സേവനമോ ആയാലും അത് ഉപഭോക്താവിന് ഡിജിറ്റൽ രൂപത്തിലാണോ,തനത് രൂപത്തിലാണോ ലഭ്യമാകേണ്ടത് എന്നത് മനസ്സിലാക്കുക. ഓൺലൈനിൽ അതിവേഗം വളരുന്ന ഇനം തന്നെ കണ്ടെത്തുക. എളുപ്പം സ്റ്റോർ ചെയ്യാൻ സാധിക്കുന്നതും,ഡെലിവറി നടത്താൻ സാധിക്കുന്നതുമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനം.

വിതരണക്കാരെ കണ്ടെത്താം

നിങ്ങളുടെ ഉല്പന്നമോ സേവനമോ നിശ്ചയിച്ചു കഴിഞ്ഞാൽ അത് വിതരണം ചെയ്യുന്നതിനുളള മാർഗം കണ്ടെത്തണം. ഇത് ഉല്പാദിപ്പിക്കുന്ന ദാതാക്കളുമായി കരാറുകൾ ഉണ്ടാക്കുന്നത് നന്നായിരിക്കും. എങ്ങനെയായാലും മുടങ്ങാതെ വിതരണം നടത്താൻ സാധിക്കണം. ഇതിനായി ദാതാവിനെയും വിതരണക്കാരെയും നിയോഗിക്കുന്നത് നല്ലതാണ്.

ലൈസൻസ്

ഉല്പന്നവും സേവനവും വിതരണം ചെയ്യുന്നതിനുളള രജിസ്‌ട്രേഷനുളള ലൈസൻസ് എടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ഉൽപ്പന്നം സേവനം എന്നിവ അനുസരിച്ച് ബിസിനസ്സ് ലൈസൻസുകൾ വ്യത്യാസപ്പെട്ടിരിക്കും. പ്രൊപ്രൈറ്റർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് , പാർടണർഷിപ്പ്, എൽഎൽപി, ചെറുകിട എംഎസ്എംഇ എന്നിങ്ങനെ താത്പര്യമനുസരിച്ച് രജിസ്‌ട്രേഷൻ എടുക്കാം. ജിഎസ്ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. സ്ഥാപനത്തിന്റൈ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങണം. അടുത്തത് പേമെന്റ് ഗേറ്റ് വേയാണ്. പാൻകാർഡ്,രജിസ്‌ട്രേഷൻ രേഖകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസം തെളിയിക്കുന്ന രേഖ, വെബ്‌സൈറ്റ് ടേംസ് ഓഫ് യൂസ്, വെബ്‌സൈറ്റ് പ്രൈവസി പോളിസി എന്നിവ ഹാജരാക്കണം

ബ്രാന്റ് നാമം

വ്യത്യസ്തമായ ബ്രാന്റ് നാമം കണ്ടെത്തുന്നത് നന്നായിരിക്കും. എല്ലാവരിലേക്കും എത്തുന്ന ഒരു പേര് കണ്ടെത്താൻ ശ്രമിക്കണം. ഓൺലൈനിൽ ഹിറ്റാകുന്ന പേരാണെങ്കിൽ അത് പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് എത്തും. പാക്കിങ്ങും പൊസിഷനിങ്ങും പ്രധാനമാണ്. ബ്രാൻഡ് തീരുമാനമായാൽ ഉടൻ തന്നെ ആ പേരിൽ ഡൊമെയ്ൻ രജിസ്റ്റർ ചെയ്യണം. പ്രീമിം അൽപം കൂടിയാലും ഡോട്ട് കോം ആണ് നല്ലത്. ഡൊമയ്ൻ രജിസ്റ്റർ ചെയ്താൽ പിന്നാലെ ട്വിറ്ററിലും ,ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും പ്രമോഷൻ തുടങ്ങാം.

വെബ്‌സൈറ്റ്

വെബ്‌സൈറ്റ് വികസിപ്പിക്കുന്നത് പ്രധാനമാണ്. ആകർഷകമായ ഒരു വെബ്‌സൈറ്റ് വളരെ അത്യാവശ്യ ഘടകമാണ്. ഒരു കസ്റ്റം വെബ്‌സൈറ്റ് ഉണ്ടാക്കാൻ പറ്റാത്തവർക്ക് വേർഡ് പ്രസ്, വൂ കോമേഴ്‌സ്, ഷോപ്പി ഫൈ, ബിഗ് കോമേഴ്‌സ് എന്നിവ വഴി വെബ്‌സൈറ്റ് ഉണ്ടാക്കാം. ഉൽപ്പന്നത്തിന് വില നിശ്ചയിക്കുന്നതിൽ തെറ്റുപറ്റാനിടയാകരുത്. ഇത് നഷ്ടം ഒഴിവാക്കണം.മികച്ചതും കാര്യക്ഷമവുമായ മാർക്കറ്റിങ്ങ് പ്ലാനും ഇതിനോടൊപ്പം തയ്യാറാക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *