നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ കാമ്പയിനുമായി നെസ്ലെ

നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ കാമ്പയിനുമായി നെസ്ലെ

ആഭ്യന്തര റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഷ്ടമായ വിശ്വാസം തിരികെ പിടിക്കാന്‍ കാമ്പയിനുമായി നെസ്ലെ. ഇന്ത്യയിലാണ് കമ്പനി കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. നെസ്ലെയുടെ ഉല്‍പന്നങ്ങളെ സംബന്ധിച്ച അഭിപ്രായം അറിയിക്കാമെന്ന് പത്ര പരസ്യങ്ങളിലൂടെയാണ് കമ്പനി വ്യക്തമാക്കിയത്.

നെസ്ലെയുടെ ഉല്‍പന്നനങ്ങളായ നെസ്‌കഫേ കോഫി, മഞ്ച് ചോക്ലേറ്റ് എന്നിവയാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. നെസ്ലെയുടെ ഭൂരിപക്ഷം ഉല്‍പന്നങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. കമ്പനി വില്‍ക്കുന്നതില്‍ ചെറിയൊരു ശതമാനം ഉല്‍പന്നങ്ങളെ കുറിച്ച് മാത്രമാണ് ആക്ഷേപം നില നില്‍ക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു.

മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്ലെയുടെ അഭ്യന്തര റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ ഉയര്‍ന്ന തസ്തികകളിലുള്ള എക്‌സിക്യൂട്ടീവുകള്‍ക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചോക്‌ളേറ്റുകള്‍ അടക്കമുള്ള 60 ശതമാനം നെസ്ലെ ഉല്‍പന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമാകുന്നതല്ല എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചില തരം ഉല്‍പന്നങ്ങള്‍ എത്രതന്നെ ആരോഗ്യകരമാക്കാന്‍ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉല്‍പന്നങ്ങള്‍ ആസ്‌ട്രേലിയയിലെ ഫുഡ് റേറ്റിങ്ങില്‍ 5ല്‍ 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *