ആരോഗ്യ സംരക്ഷണമേഖലയിൽ കോടികളുടെ ബിസിനസ്സ് നടത്തുന്ന സംരംഭകരെ പരിചയപ്പെടാം

ആരോഗ്യ സംരക്ഷണമേഖലയിൽ കോടികളുടെ ബിസിനസ്സ് നടത്തുന്ന സംരംഭകരെ പരിചയപ്പെടാം

ഇന്ത്യയുടെ ആരോഗ്യമേഖല സംരംഭകർക്ക് മികച്ച അവസരങ്ങളാണ് തുറന്നിടുന്നത്. ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുന്നത് മികച്ച വരുമാനത്തിലേക്കാണ് നയിക്കുന്നത്. ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ കോടികളുടെ ബിസിനസ്സ് നടത്തുന്ന വിവിധ മേഖലയിൽ നിന്നുളള ചില സംരംഭകരെ പരിചയപ്പെടാം.

ട്രാൻസാസിയ ബയോ മെഡിക്കൽസ്

നവ് നിർമാൻ അൻഡോലന്റെ ബീഹാർ നേതാവ് ജയപ്രകാശ്‌നാരായണൻ വൃക്ക തകരാറിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുന്നു. ആ ആശുപത്രിയിൽ നടന്ന സംഭവ വികാസങ്ങളാണ് യുവാവായ സുരേഷ് വസിരാനിയെ ആരോഗ്യ സംരക്ഷണ സംരംഭകനാക്കുന്നത്. അന്ന് ജയപ്രകാശ് നാരായണൻ അഡ്മിറ്റായ ആശുപത്രിയിലെ ഇറക്കുമതി ചെയ്ത ഡയാലിസിസ് മെഷീൻ തകർന്നു. സർവ്വീസ് എൻജീനിയറെ ലഭിച്ചില്ല. സുരേഷ് വസിരാൻ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദ ധാരിയായിരുന്നു. അതു കൊണ്ട് തന്നെ ആ മെഷിനീൽ പ്രവർത്തിച്ച് അത് പ്രവർത്തന ക്ഷമമാക്കാൻ കഴിഞ്ഞു.

മെഡിക്കൽ ഉപകരണങ്ങളുടെ സാങ്കേതിക സേവനത്തിന്റെ അഭാവം മൂലം ഓരോ ദിവസവും നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. താങ്ങാനാവുന്നതും എല്ലാവർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന മെഡിക്കൽ ഉപകരണം സൃഷ്ടിക്കുന്നതിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് 1979 ൽ മുംബൈയിൽ ട്രാൻസാസിയ ബയോ മെഡിക്കൽസ് ആരംഭിക്കാൻ തീരുമാനിച്ചത്. സ്വന്തം പോക്കറ്റിൽ നിന്ന് 250 രൂപയും ഒരു സുഹൃത്തിൽ നിന്ന് ഒരു ലക്ഷം രൂപ കടമെടുത്തുമാണ് ട്രാൻസാസിയ ആരംഭിച്ചതെന്ന് സുരേഷ് പറയുന്നു.

ബയോകെമിസ്ട്രി, ഹെമറ്റോളജി, കോഗ്യുലേഷൻ, ഇ എസ് ആർ, ഇമ്മ്യൂണോളജി, യൂറിനാലിസിസ്, ക്രിട്ടിക്കൽ കെയർ, ഡയബറ്റിസ് മാനേജ്‌മെന്റ്, മൈക്രോബയോളജി, മോളിക്യുലർ ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയ്ക്കുളള ഉൽപ്പന്നങ്ങളും പരിഹാരങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1,000 കോടി രൂപയുടെ വിറ്റുവരവുളള കമ്പനിയായി ട്രാൻസാസിയ വളർന്നു.

ക്ലോവ് ഡെന്റൽ

2011ൽ ഡൽഹിയിൽ സീരിയൽ സംരംഭകനായ അമരീന്ദർ സിംഗ് ആരംഭിച്ച ക്ലോവ് ഡെന്റൽ ഒരു സ്വകാര്യ ഓറൽ ഹെൽത്ത് കെയർ ഓർഗനൈസേഷനാണ്.അത് നഗരപ്രദേശങ്ങളിൽ ഡെന്റൽ ക്ലിനിക്കുകൾ തുറക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
അമരീന്ദർ ഭാര്യയോടൊപ്പം ഒരു ഡെന്റൽ ക്ലിനിക്ക് സന്ദർശിക്കുമ്പോഴാണ് ക്ലോവ് ഡെന്റലിന്റെ ആശയം മനസ്സിൽ ഉടലെടുക്കുന്നത്. പല്ല് അടയ്ക്കുന്നതിനായാണ് ഞാൻ ക്ലിനിക്കൽ എത്തിയത്. എന്നാൽ നമ്മൾ കഴുകുമ്പോഴും തുപ്പുപ്പോഴുമൊക്കെ ചെയ്യുമ്പോൾ ഡ്രെയിനേജ് ശരിയല്ലെന്നും ശുചിത്വമില്ലെന്നും കണ്ടെത്തി. ഡെന്റൽ കെയറിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ ഇത് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. നഗരങ്ങളിലെയും പട്ടണങ്ങളിലെയും മധ്യവർഗ നിവാസികൾക്ക് ഹൈടെക്ക് ആയിട്ടുളള സൗകര്യപ്രദവും ശുചിത്വവുമുളള ഡെന്റൽ ക്ലിനിക്കുകൾ സ്ഥാപിക്കാനുളള സംവിധാനം അദ്ദേഹം ഒരുക്കി. വ്യക്തിപരമായ നിക്ഷേപം, സുഹൃത്തുക്കൾ,കുടുംബം ,കുറച്ച് അമേരിക്കൻ നിക്ഷേപകർ എന്നിവരിലൂടെ ഏകദേശം ഏഴ് കോടി സമാഹരിച്ചു.124 കോടി രൂപയുടെ വരുമാനം ഉളള ഡെന്റൽ ക്ലിനിക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഡെന്റൽ ക്ലിനിക്കുകളിലൊന്നായി ക്ലോവ് ഡെന്റൽ ക്ലിനിക്ക് മാറി. ഡൽഹി, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം 330 ക്ലിനിക്കുകൾ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *