ഐഒബിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരിക്കാന്‍ ശിപാര്‍ശ

ഐഒബിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരിക്കാന്‍ ശിപാര്‍ശ

പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (ഐഒബി)നടപ്പു ധനകാര്യവര്‍ഷം സ്വകാര്യവത്കരിക്കുമെന്ന് റിപ്പോര്‍ട്ട്. 2021ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണു നടപടി.

ഈ രണ്ടു ബാങ്കുകളുടെയും പേരുകള്‍ സ്വകാര്യവത്കരണത്തിനായി നീതി ആയോഗും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരത്തില്‍ സ്വകാര്യവത്കരിക്കുന്ന ബാങ്കുകളുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.

നടപ്പു ധനകാര്യവര്‍ഷം രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *