ഇനിയും പാൻ-ആധാർ ലിങ്ക് ചെയ്തിട്ടില്ലേ? സംഭവിക്കുന്നത് ഇതായിരിക്കും

ഇനിയും പാൻ-ആധാർ ലിങ്ക് ചെയ്തിട്ടില്ലേ? സംഭവിക്കുന്നത് ഇതായിരിക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് പാനും ആധാറും ലിങ്ക് ചെയ്യുന്നതിനുളള സമയപരിധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ ഇനി ഇക്കാര്യത്തിൽ അധിക സമയം അനുവദിക്കാനിടയില്ല. ഇതുവരെ ആധാറും പാനും ലിങ്ക് ചെയ്യാത്തവർ ഉടനെ ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. ഇതിനുമൊക്കെ പുറമെ പാൻ നിർബന്ധമായിട്ടുളള പണമിടപാടുകൾ നടത്താൻ കഴിയാതെ വരും.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനാകില്ല. സ്രോതസ്സിൽ നിന്നു നികുതി പിടിക്കുന്ന ഇടപാടുകളിലെല്ലാം 30 ശതമാനം ടിഡിഎസ് ഈടാക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ സാധിക്കില്ല. 5 ലക്ഷത്തിന് മുകളിൽ ഭൂമി ഇടപാടു നടത്തുന്നതിൽ തടസ്സം നേരിടും. ഇരുചക്ര വാഹനം ഒഴികെയുളള വാഹനങ്ങൾ വാങ്ങാനും വിൽക്കാനും ആകില്ല. 50,000 രൂപയിൽ കൂടുതൽ ബാങ്കിൽ നിക്ഷേപിക്കാനോ, ബോണ്ട് വാങ്ങാനോ കഴിയില്ല എന്ന് മാത്രമല്ല ഇൻഷുറൻസ് പോളിസി വാങ്ങാനും പറ്റില്ല.

മ്യൂച്ചൽ ഫണ്ട് നിക്ഷേപം അസാധ്യമാകും. 25,000 രൂപയിൽ കൂടുതലുളള ഹോട്ടൽ റസ്റ്റന്റ് ബില്ലുകൾ അടയ്ക്കുന്നതിൽ തടസ്സം നേരിടും. വിദേശ യാത്രയുമായി ബന്ധപ്പെട്ട് 25,000 രൂപയിൽ കൂടുതൽ ഉളള ഇടപാടുകൾക്ക് കഴിയില്ല. അഞ്ച് ലക്ഷത്തിന് മുകളിൽ സ്വർണ്ണം വാങ്ങാനാകില്ല. ഇന്ത്യയ്ക്ക് പുറത്തേക്ക് പണം അയക്കാനാകില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *