ക്ലബ് ഹൗസിന് പകരം വയ്ക്കാവുന്ന ഇന്ത്യൻ ആപ്പുകൾ

ക്ലബ് ഹൗസിന് പകരം വയ്ക്കാവുന്ന  ഇന്ത്യൻ ആപ്പുകൾ

വളരെയധികം ചർച്ചാ വിഷയമായ ആപ്പാണ് ക്ലബ്ബ് ഹൗസ്. അമേരിക്കൻ സ്വദേശികളായ മലയാളികൾ ഒരുക്കിയ ക്ലബ്ബ് ഹൗസിന്് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ മാസം ക്ലബ്ബ് ഹൗസിന്റെ ആൻഡ്രോയ്ഡ് പതിപ്പ് എത്തി. എന്തും ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ബ് ഹൗസിൽ സംസാരിക്കാം. ഇതിന് പകരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ആപ്പുകളുണ്ട്. അതിൽ ചിലത് നമുക്ക് പരിചയപ്പെടാം.

ഫയർസൈഡ്

ക്ലബ്ബ് ഹൗസിന് പകരം വയ്ക്കാവുന്ന ഒരു ഇന്ത്യൻ ആപ്പാണ് ഫയർ സൈഡ്. പ്രശസ്ത ഹ്രസ്വവീഡിയോ ആപ്പായ ടിക്ക് ടോക്കിന് ബദാലയെത്തിയ ഇന്ത്യൻ ആപ്പ് ചിങ്കാരി നിർമ്മിച്ച സംഘമാണ് ഫയർസൈഡിന്റെയും പിന്നിൽ. ക്ലബ്ബ് ഹൗസിന് സമാനമായാണ് ഫയർസൈഡ് പ്രവർത്തിക്കുന്നത്. ആക്ടീവ് ചാറ്റ് റൂംസ് , ഫൈൻഡ് കോവിഡ് ഹെല്പ് ആൻഡ് റിസോഴ്സ്സ്, സെർച്ച് ഫോർ കമ്മ്യൂണിറ്റീസ് എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഫയർസൈഡ് ആപ്പിലുളളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഫയർസൈഡ് ഉപയോഗിക്കാം.

ലെഹർ

ക്ലബ്ബ്ഹൗസിന് വളരെ മുൻപ് 2018 മുതൽ ലഭ്യമായ ഐ.ഒ.എസ് ആൻഡ്രോയിഡ് ആപ്പാണ് ലെഹർ. ലൈവ് ഡിസ്‌കഷൻ ക്ലബ്‌സ് ഓൺ ഓഡിയോ ആൻഡ് വീഡിയോ എന്നാണ് ആപ്പിനെ പറ്റിയുളള വിവരണം. കേൾക്കാൻ മാത്രമല്ല കണ്ടും ചർച്ചകൾ നടത്താൻ ലെഹറിലൂടെ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *