കോവിഡ് കാലത്ത് കരുതലോടെയാകാം ബിസിനസ്സ് മാർക്കറ്റിങ്ങും പിആറും

കോവിഡ് കാലത്ത് കരുതലോടെയാകാം ബിസിനസ്സ് മാർക്കറ്റിങ്ങും പിആറും

കോവിഡ് മഹാമാരി വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. ഇതിനിടയിലും സംരംഭങ്ങൾ മുന്നോട്ട് കൊണ്ടു പോകുക വളരെ ബുദ്ധമുട്ടേറിയ ഒന്നാണ്. പ്രതിസന്ധി ഘട്ടത്തിൽ അതിനനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞാൽ മാത്രമാണ് മുന്നോട്ട് പോകാനാകുക. ഈ സമയത്ത് മാർക്കറ്റിങ്ങ്, പി.ആർ തന്ത്രങ്ങളും പ്രധാനമാണ്. കോവിഡ് വാർത്തകൾ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതിനാൽ മാർക്കറ്റിങ്ങും പിആറും നടത്തുക വെല്ലുവിളിയാണ്. ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഇവ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

കണ്ടന്റ് പ്രധാനം

മാധ്യമങ്ങളിലും മറ്റും വാർത്തയുടെ കണ്ടന്റ് നൽകുന്നത് പ്രധാനമാണ്. വളരെ വ്യക്തമായും വിമർശനാത്മകമായും ആലോചിച്ച് ചെയ്യേണ്ട കാര്യമാണിത്. കോവിഡുമായി ബന്ധപ്പെട്ട കണ്ടന്റുകൾ മാധ്യമങ്ങളിൽ നൽകുന്നതിന് മുൻപ് ദുരന്തത്തെ നിങ്ങൾ ലാഭക്കണ്ണോടെ കാണുന്നില്ലയെന്ന് ഉറപ്പ് വരുത്തണം. മറ്റൊരാളുടെ കഷ്ടപ്പാടിനെയും നിർഭാഗ്യങ്ങളെയും മുതലെടുക്കാൻ ശ്രമിക്കരുത്. എല്ലാ കണ്ടന്റുകളും ഈ സമയത്ത് അനുയോജ്യമാകുന്നതല്ല.മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ കൃത്യമായ സ്ട്രാറ്റജിയുണ്ടെങ്കിൽ നിങ്ങൾക്ക് ഇടം നേടാകാനാകും.

സോഷ്യൽ മീഡിയയിലെ പിആർ

നിലവിലെ സാഹചര്യത്തിൽ മാധ്യമങ്ങളടക്കം കോവിഡിന് പ്രാധാന്യമുളള വാർത്തയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ പി.ആർ കണ്ടന്റ് നെഗറ്റീവ് ഫലം ഉണ്ടാക്കുമോ എന്ന കാര്യം ചിന്തിക്കണം. സോഷ്യൽ മീഡിയ വഴി നൽകുന്ന പരസ്യങ്ങളെല്ലാം തന്നെ ഈ സമയത്ത് പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് അറിയണം. നല്ല രീതിയിൽ മാർക്കറ്റിങ്ങ് വികസിപ്പിക്കാൻ പറ്റിയ മേഖലയാണ് സമൂഹ മാധ്യമങ്ങൾ. കൂടുതൽ ആളുകളും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന സമയമാണിത്. അതു കൊണ്ട് തന്നെ ഇത് ഉപയോഗപ്പെടുത്തണം. നിങ്ങളുടെ ബ്രാന്റ് മന്ദഗതിയിൽ ആയാൽ അതിനെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിന് ശ്രമിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *