വീണ്ടും ആശയക്കുഴപ്പം നിറഞ്ഞ ജി എസ് ടി; നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം

വീണ്ടും ആശയക്കുഴപ്പം നിറഞ്ഞ ജി എസ് ടി; നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം

സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം കിട്ടുന്നില്ല എന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതു മാത്രമല്ല ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള പരാതി. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണത്തിനും മറ്റുമൊക്കെയായി എന്തൊക്കെ ഇളവുകള്‍ നല്‍കിയാലും ഒടുവില്‍ അത് ദുരിതമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടുത്തിടൊയാണ് പുറത്തിറങ്ങിയത്.

എന്നാല്‍ ജിഎസ്ടി അടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ കുഴങ്ങുകയാണ് ഏപ്രില്‍ മാസത്തിലെ ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി മെയ് 20-ല്‍ നിന്ന് ജൂണ്‍ നാലിലേക്കാണ് മാറ്റി നല്‍കിയത്.

എന്നാല്‍ അഞ്ചു കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ഒന്‍പത് ശതമാനം പലിശ അടയ്ക്കണമെന്നാതാണ് വിചിത്രം. റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നല്ലൊരു ശതമാനവും അഞ്ചു കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവരാണ്. ഇവരെല്ലാം ലേറ്റ് ഫീ ഇനത്തില്‍ ഒന്‍പത് ശതമാനം പലിശയും ചേര്‍ത്ത് തുക അടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെ കുഴക്കുന്നത് എന്ന് ജിഎസ്ടി പ്രാക്ടീഷണര്‍ സന്തോഷ് ജേക്കബ് പറയുന്നു.

ജിഎസ്ടിആര്‍ പോര്‍ട്ടലില്‍ ഇതു സംബന്ധിച്ച നിര്‍ദേശം വന്നതും വൈകിയാണ് താനും . മിക്കവരും ഇതൊന്നുമറിയാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനൊരുങ്ങുമ്പോഴാണ് ഒന്‍പത് ശതമാനം പലിശ തിരിച്ചടിയാകുന്നത്. ധനമന്ത്രാലയത്തിന് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടിയില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *