വീട്ടിലിരുന്ന് വിദേശത്തെ ജോലി ചെയ്യാം; പുത്തന്‍ ആശയവുമായി കേരളം

വീട്ടിലിരുന്ന് വിദേശത്തെ ജോലി ചെയ്യാം; പുത്തന്‍ ആശയവുമായി കേരളം

പുതുക്കിയ ബജറ്റില്‍ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. 20 ലക്ഷം പേര്‍ക്കെങ്കിലും അഞ്ചുവര്‍ഷം കൊണ്ട് തൊഴില്‍ ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം രൂപവത്കരിച്ചിരുന്നു. മേയ് വരെ ഇതില്‍ ഇരുപത്തിയേഴായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൊഴില്‍സ്ഥലത്തുനിന്ന് അകന്നിരുന്ന് ചെയ്യാവുന്നതായ ഒട്ടേറെ തൊഴില്‍മേഖലകളുണ്ട്. ഇത്തരത്തിലുള്ള മേഖലകള്‍ക്ക് ഊന്നല്‍നല്‍കിയാണ് പരിശീലനം ഉള്‍പ്പെടെയുള്ളവ ആസൂത്രണം ചെയ്തിരിക്കുന്നത്. ഐ.ടി., എച്ച്.ആര്‍., ബാങ്കിങ്, ഇന്‍ഷുറന്‍സ്, അനിമേഷന്‍, മെഡിക്കല്‍ കോഡിങ് എന്നിവയ്‌ക്കെല്ലാം പ്രത്യേകം പരിഗണന നല്‍കും.

ദേശീയതലത്തില്‍ നടത്തിയ ഒരു സര്‍വേപ്രകാരം ഇന്ത്യയിലെ പ്രൊഫഷണലുകളില്‍ 27 ശതമാനം സ്ത്രീകളാണ്. ഇതില്‍ 48 ശതമാനം പേര്‍ അഞ്ചുവര്‍ഷംകൊണ്ട് ജോലിയുപേക്ഷിക്കുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ ജോലിയുപേക്ഷിക്കേണ്ടിവരുന്നവരെ പരിശീലനം നല്‍കി തൊഴില്‍സജ്ജരാക്കാനാകും. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ കേരളത്തില്‍ തിരിച്ചെത്തിയ പ്രൊഫഷണലുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയിലൂടെ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും ആവശ്യമെങ്കില്‍ തൊഴില്‍ പരിശീലനവും നല്‍കും. അപേക്ഷിക്കുന്നവരുടെ പ്രൊഫൈലുകള്‍ വിലയിരുത്തുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ ഐ.സി.ടി. അക്കാദമിക്കാണ്. പ്രൊഫഷണല്‍ എച്ച്.ആര്‍. എജന്‍സികളെയും പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതില്‍ സംരംഭകരുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *